കർത്താവേ ഞാൻ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ : വൈറലായി നടി അശ്വതിയുടെ പോസ്റ്റ്

138

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു അശ്വതി. അൽഫോൻസാമ്മ, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതാണ് താരം. തന്റേതായ അഭിനയ ശൈലിയിലൂടെ ലഭിച്ച കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട് താരം.

വിവാഹശേഷവും അഭിനയമേഖലയിൽ തുടർന്ന അശ്വതി കുറച്ച് നാളായി മിനിസ്‌ക്രീനിൽ അത്ര സജീവമല്ല. കുടുംബമായി ദുബായിയിൽ കഴിയുകയാണ് താരം. എങ്കിലും സോഷ്യൽമീഡിയയിൽ ഏറെ സജീവമായി ഇടപെടാറുണ്ട് അശ്വതി. ഇപ്പോഴിതാ പങ്കുവെച്ചിരിക്കുന്നൊരു പോസ്റ്റ് വൈറലായിരിക്കുകയാണ്.

Advertisements

ALSO READ

ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ് ; ഡിപ്രഷൻ പിടിച്ച് ഏതെലും ഒരു മുറിയിൽ കഴിയേണ്ടി വരുന്ന അവസ്ഥയെ അതിജീവിച്ചത് ഇവരുടെ പിന്തുണയിലൂടെയാണ് : ജൂഹി റുസ്തഗി

‘എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ… അല്ലേൽ ആരൊക്കെയാണ് അത് റെക്കോർഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയിൽ വച്ചു തരിക എന്ന് പറയാൻ പറ്റുലാ, കർത്താവേ ഞാൻ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ???,’ അശ്വതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ഒപ്പം നടൻ ദിലീപ് ആലുവ എട്ടേക്കർ പള്ളി സന്ദർശിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

‘ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്ത ഒരുത്തനെ ഇങ്ങനെ വെളുപ്പിക്കാൻ ഉളുപ്പുണ്ടോ’, എന്നാണ് വേറൊരു കമൻറ്. ‘ഹലോ പോസ്റ്റിൻറെ പൊരുൾ മനസിലാക്കി സംസാരിക്കൂ…തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിച്ചു ശിക്ഷ കൊടുക്കട്ടെ. ഇത് മിഥുനത്തിലെ പോലെ തേങ്ങ ഒട സാമി തേങ്ങ ഒട സാമി എന്ന് ന്യൂസ് കാണുന്ന പ്രേക്ഷകർ പറയാൻ തുടങ്ങിയിട്ട് ആഴ്ച കൊറേ കഴിഞ്ഞു. ഇപ്പോളും എപ്പോളും പറയും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം’, എന്നാണ് അശ്വതി ഈ കമൻറിന് നൽകിയിരിക്കുന്ന മറുപടി. എന്തായാലും അശ്വതിയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

ALSO READ

മുടി സ്ട്രെയിറ്റ് ചെയ്യുന്നതിന് രണ്ടായിരം രൂപ, പേളി മാണി- 2 ലക്ഷം രൂപ ; പേളി മുടി സ്ട്രെയിറ്റ് ചെയ്തതിനെ പറ്റി പിഷാരടി പറയുന്നത് കേട്ടോ

Advertisement