സ്ഫടികവും മഴയെത്തും മുൻപെയും എത്തിയത് ഒന്നിച്ച്, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ

101

മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരേദിവസം റിലീസായി നേർക്കുനേർ നിന്ന് പോരാടിയിട്ടുള്ളത് നിരവധി തവണയാണ്.

ഇങ്ങനെ പരസ്പരം ഏറ്റുമുട്ടുമ്പോൾ മലയാള സിനിമാപ്രേക്ഷകർ ആകെ ആശയക്കുഴപ്പത്തിലാകും.

Advertisements

ആദ്യം ഏത് സിനിമ കാണണമെന്നതാകും അവരെ ഭരിക്കുന്ന പ്രധാന പ്രശ്‌നം. പക്ഷേ രണ്ട് സിനിമകളും ഒരേദിവസം കണ്ട് ആ പ്രശ്‌നത്തിന് പരിഹാരം കാണുന്നവരാണ് കൂടുതൽ പേരും.

മോഹൻലാലിന്റെ സ്ഫടികവും മമ്മൂട്ടിയുടെ മഴയെത്തും മുൻപെയും റിലീസാകുന്നത് ഒരു ദിവസത്തിന്റെ മാത്രം വ്യത്യാസത്തിലാണ്.

ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം 1995 മാർച്ച് 30ന് പ്രദർശനത്തിനെത്തി. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപെ മാർച്ച് 31നാണ് റിലീസായത്.

രണ്ടും രണ്ട് രീതിയിലുള്ള സിനിമകളായിരുന്നെങ്കിലും രണ്ടിനും കുടുംബബന്ധങ്ങളുടെ ശക്തമായ കഥ പറയാനുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ രണ്ടുചിത്രങ്ങൾ കാണാനും കുടുംബപ്രേക്ഷകർ ഇരച്ചെത്തി. ഫലമോ രണ്ട് സിനിമകളും മെഗാഹിറ്റായി മാറി.

ഇന്നും സ്ഫടികത്തിലെ ആടുതോമയും മഴയെത്തും മുൻപെയിലെ കോളജ് അധ്യാപകനായ നന്ദകുമാർ വർമയും പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

മാത്രമല്ല, രണ്ട് സിനിമകളിലെ ഗാനങ്ങളും ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നവയാണ്. എസ് പി വെങ്കിടേഷായിരുന്നു സ്ഫടികത്തിന്റെ സംഗീതസംവിധായകൻ.

രവീന്ദ്രനായിരുന്നു മഴയെത്തും മുൻപെയ്ക്ക് ഈണങ്ങളൊരുക്കിയത്.

Advertisement