അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു; ഞാൻ മാറ്റങ്ങൾ വരുത്തി വീണ്ടും അത് കേൾപ്പിച്ചുക്കൊടുത്തു; അദ്ദേഹം പാടിയത് നന്നായിരുന്നില്ലേ എന്നാണ് എസ്പിബി ചോദിച്ചത്

97

കോവിഡ് ലോകം മുഴുവൻ പിടിമുറുക്കിയപ്പോൾ നഷ്ടപ്പെട്ടുപോയ അനേകം പ്രതിഭകളുണ്ട്. അതിലൊരാളാണ് തെന്നിന്ത്യൻ പ്രേക്ഷകർക്ക് അത്രയും പ്രിയപ്പെട്ട എസ്പിബി എന്ന് ചുരുക്കപേരിൽ അറിയപ്പെടുന്ന എസ്പി ബാലസുബ്രഹ്‌മണ്യം. വെറും പിന്നണി ഗായകൻ മാത്രമായിരുന്നോ അദ്ദേഹമെന്ന് ചോദിച്ചാൽ അല്ല. സംഗീതസംവിധായകനും, ഡബ്ബിങ്ങ് ആർട്ടിസ്റ്റും, അഭിനേതാവും എല്ലാമായിരുന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാൾ.

നിരവധി അവാർഡുകളാണ് എസ്പിബി വാരിക്കൂട്ടിയിട്ടുള്ളത്. അതിൽ വിവിധ സംസ്ഥാനങ്ങളുടെ മികച്ച ഗായകനുള്ള അവാർഡും, ദേശീയ പുരസ്‌കാരങ്ങളും വരും. ഒപ്പം കലക്ക് അദ്ദേഹം നല്കിയ സംഭാവനകളെ മാനിച്ചുക്കൊണ്ട് രാജ്യം അദ്ദേഹത്തെ പത്മഭൂഷണും, പത്മശ്രീയും നല്കി ആദരിച്ചു. മാത്രമല്ല 16 ഭാഷകളിലായി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകനെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമാണ്.

Advertisements

Also Read
ആളുകൾ തെറ്റായി കാണുമോ, എന്ത് കരുതും എന്നൊക്കെ ആയിരുന്നു സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആശങ്ക; അതുക്കൊണ്ട് തന്നെ ആ നടിക്കൊപ്പം അഭിനയിക്കാൻ അദ്ദേഹം മടിച്ചു

40000ത്തിലധികം ഗാനങ്ങളാണ് അദ്ദേഹം വിവിധ ഭാഷകളിലായി പാടിയിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും വിനയത്തോടെ മാത്രം കാണപ്പെട്ടിട്ടുള്ള അപൂർവ്വ വ്യക്തിത്വത്തിന് ചില സന്ദർഭങ്ങളിൽ തന്റെ ക്ഷമ നശിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകനായ ഭരണി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് ഭരണി. അതിലൊന്നാണ് പെരിയണ്ണ എന്ന സിനിമയിലെ തന്താനെ താമരപ്പൂ എന്ന ഗാനം.

ആ ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവമാണ് ഭരണി പങ്ക് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തന്താനെ താമരപ്പൂ പാടാനായി എസ്പിബി സർ വന്നു. ആ സമയത്ത് ഞാൻ വല്ലാത്ത പരിഭ്രമത്തിലായിരുന്നു. ഞാൻ നല്കിയ സംഗീതത്തിനനുസരിച്ച് എസ്പിബി പാടി റെക്കോർഡ് ചെയ്ത് മടങ്ങി. അദ്ദേഹം മടങ്ങിയതിന് ശേഷമാണ് ഈ പാട്ട് വ്യത്യസ്തമായ മോഡുലേഷനിൽ പാടിയാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയത്.

Also Read
നായികയായി മാറിയ അനിഖയ്ക്ക് സുവർണകാലം! ധനുഷിന്റെ അൻപതാമത്തെ ചിത്രത്തിലും താരം

പക്ഷേ ആ കാര്യം എസ്പിബിയോട് പറയുന്നത് എങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ എസ്. എ ചന്ദ്രശേഖറിനോട് ഇക്കാര്യം പറഞ്ഞു. എസ്പിബിയെ വിളിച്ച് കാര്യം പറയാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഞാൻ പേടിയോടെ അദ്ദേഹത്തെ വിളിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം പാടാൻ വന്നു. ഞാൻ നന്നായിട്ട് തന്നെ അല്ലെ പാടിയത്, പിന്നെ എന്തിനാണ് വീണ്ടും പാടുന്നത് എന്ന് ചോദിച്ച് അദ്ദേഹം ദേഷ്യപ്പെട്ടു. ഉടനെ തന്നെ ചില ഭാഗങ്ങളിൽ ഞാൻ മാറ്റം വരുത്തി ഞാൻ പാടി കേൾപ്പിച്ചു. അദ്ദേഹത്തിന് അത് വേഗത്തിൽ മനസ്സിലായി. അങ്ങനെ ആ ഗാനം അദ്ദേഹം ഒരിക്കൽ കൂടി പാടുകയായിരുന്നു എന്നാണ് ഭരണി പറഞ്ഞത്.

Advertisement