സ്പെയിനിൽ ന്യൂ ഇയർ ആഘോഷിച്ച് നിഹാലും പ്രിയയും : പുതുവർഷാഘോഷത്തിന്റെ വീഡിയോ പങ്കിട്ട് ഇരുവരും

101

മലയാളികൾക്ക് സുപരിചിതയാണ് പ്രിയ മോഹൻ. മിനിസ്‌ക്രീനിൽ വില്ലത്തിയായി തിളങ്ങിയ താരങ്ങളിലൊരാളാണ് പൂർണിമ മോഹന്റെ സഹോദരി കൂടിയായ പ്രിയ മോഹൻ. താരം വിവാഹത്തോടെയായിരുന്നു അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്. അഭിനേതാവും ബിസിനസുകാരനുമായ നിഹാൽ പിള്ളയായിരുന്നു പ്രിയയെ വിവാഹം ചെയ്തത്.

മെമ്മറീസിലുൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിഹാൽ പിള്ള. യൂട്യൂബ് ചാനലിലൂടെയായും ഇരുവരും വിശേഷങ്ങൾ പങ്കിടാറുണ്ട്. ഒരു ഹാപ്പി ഫാമിലിയിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ന്യൂ ഇയർ സെലിബ്രേഷനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisements

ALSO READ

വൈകാരിക രംഗങ്ങളും പ്രണയ രംഗങ്ങളുമെല്ലാം പ്രണവ് ചെയ്യുമ്പോൾ തനിക്കു പല തവണ മോഹൻലാലിനെ ഓർമ്മ വന്നു : വിനീത് ശ്രീനിവാസൻ

സ്പെയിനിൽ വെച്ചാണ് ഇത്തവണ നിഹാലും പ്രിയയും ന്യൂ ഇയർ ആഘോഷിച്ചത്. സർപ്രൈസായി ലൈവ് വീഡിയോയുമായും ഇവരെത്തിയിരുന്നു. മനസിൽ അടിപൊളിയായിരിക്കുമെന്ന് വിചാരിച്ച് അങ്ങ് തുടങ്ങുക. ഈ വർഷമെങ്കിലും നാട്ടിൽ എല്ലാവർക്കും അടിച്ച് പൊളിക്കാനാവുമെന്ന് കരുതിയതാണ്. കർഫ്യൂവാണെന്ന് അറിഞ്ഞതിൽ സങ്കടമുണ്ട്, സാരമില്ല നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ എന്നായിരുന്നു നിഹാൽ പറഞ്ഞത്.

വീട്ടിലിരുന്നും ആഘോഷിക്കാമല്ലോ, ഇഷ്ട ഭക്ഷണവും കഴിച്ച് നല്ലൊരു സിനിമയും കണ്ടാൽ ന്യൂ ഇയറായി. വേദുവിന് മേടിച്ച പുതിയ സ്പൈഡർമാൻ ഡ്രസിനെക്കുറിച്ചും നിഹാൽ പറഞ്ഞിരുന്നു. മിന്നൽ മുരളി കണ്ടു, അടിപൊളിയാണെന്നും നിഹാൽ പറഞ്ഞിരുന്നു. പുതുവർഷം ആഘോഷിക്കാനായി സുഹൃത്തുക്കളെല്ലാം എത്തിയ സന്തോഷവും ഇരുവരും പങ്കിട്ടിരുന്നു. ന്യൂഇയറിന് ഇവിടെ വല്യ സെലിബ്രേഷനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

READ MORE

ജോൺ കാറ്റാടിയായി മോഹൻലാൽ, ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജ് ; ആരാധകരെ അക്ഷമരാക്കി ബ്രോ ഡാഡി ടീസർ

ഇത്തവണ ഞങ്ങൾക്ക് റെസല്യൂഷനൊന്നുമില്ല. നടക്കില്ലെന്നറിയാം. ഈയൊരു ദിവസം വഴക്കടിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ ട്രിപ്പിൽ ഞങ്ങൾ ഫുൾടൈം വഴക്കാണ്. എല്ലാ ട്രിപ്പിലും ഉള്ളതാണ്. ഒരു ഹാപ്പി ഫാമിലിയുടെ ഐഫോൺ കോണ്ടസ്റ്റിൽ പ്രിയയും പൂർണിമയും പ്രാർത്ഥനയും നച്ചുവും ഡാഡിയും മമ്മിയും അമ്മയുമെല്ലാം പാർട്ടിസിപ്പേറ്റ് ചെയ്തിരുന്നു. ഇവരെല്ലാം ഡിസ്‌ക്വാളിഫൈഡാണ്. ഇന്ദ്രനും പൂർണിമയും നച്ചുവും പാത്തുവുമെല്ലാം ഗോവയിലാണെന്നും നിഹാൽ പറഞ്ഞിരുന്നു. സ്പെയിനിലെ പുതുവർഷാഘോഷത്തിന്റെ വീഡിയോയും ഇരുവരും പങ്കുവെച്ചിരുന്നു.

യൂട്യൂബ് ചാനൽ തുടങ്ങിയ കാലം മുതൽ ആരാധകരെക്കുറിച്ചും വാചാലരാവാറുണ്ട് പ്രിയയും നിഹാലും. അവരുടെ ഇഷ്ടാനിഷ്ടങ്ങളും പരിഗണിച്ചാണ് കണ്ടന്റുകൾ ഉൾപ്പെടുത്താറുള്ളത്. യാത്ര, ഭക്ഷണം, കുടുംബത്തിലെ ആഘോഷങ്ങൾ ഇതാണ് ചാനലിലെ പ്രധാന ഉള്ളടക്കം. സസ്‌പെൻസ് നിലനിർത്തി വീഡിയോ ചെയ്യേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞും നിഹാലും പ്രിയയും എത്തിയിരുന്നു. ഒരുപാട് ആരാധകരാണ് ഇവരുടെ ചാനലനുള്ളത്.

 

Advertisement