ഒരുപാട് അവസരങ്ങൾ വന്നിട്ടും നോ പറഞ്ഞു; ഒടുവിൽ വാശിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി; വ്യത്യസ്തയാണ് ആടുതോമയുടെ ‘തുളസി’

1178

മോഹൻലാലിന്റെ മാസ് കഥാപാത്രങ്ങളിൽ ആടുതോമയുടെ തട്ട് താണുതന്നെ ഇരിക്കും. മോഹൻലാലും തിലകനുമെല്ലാം തകർത്തഭിനയിച്ച ഭദ്രൻ ഒരുക്കിയ സ്ഫടികം ചിത്രത്തിൽ എന്നെന്നും ഓർത്തിരിക്കുന്ന മറ്റ് അനേകം കഥാപാത്രങ്ങൾ കൂടിയുണ്ട്. 1995ൽ പുറത്തിറങ്ങിയ സ്ഥടികത്തിൽ തിലകൻ, ഉർവ്വശി, കെ.പി.എ.സി ലളിത, രാജൻ.പി.ദേവ്, കരമന ജനാർദ്ദനൻ, മണിയൻപ്പിള്ള രാജു, ചിപ്പി, അശേകൻ, നെടുമുടി വേണു, സിൽക് സ്മിത, സ്ഥടികം ജോർജ് തുടങ്ങിയ താരങ്ങളുടെ അഭിനയം വാക്കുകൾക്ക് അതീതമാണ്.

ഉർവശിയുടെ തുളസി എന്ന കഥാപാത്രവും ഇത്തരത്തിൽ വ്യത്യസ്തയായ നായിക കഥാപാത്രമായിരുന്നു. കാരിരുമ്പിനുള്ളിൽ ആടു തോമയുടെ ഹൃദയം കണ്ട തുളസി എന്ന നായികയെ ഊർവശി അനശ്വരമാക്കി.

Advertisements

ഈ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആര്യയെന്ന നടിയെ എന്നാൽ അധികമാർക്കും അറിയില്ല. ബാലതാരമായി ഇടയ്ക്ക് സിനിമകളിൽ മുഖം കാണിച്ച് മറഞ്ഞ ആര്യ ഇപ്പോഴിതാ വീണ്ടും വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. പഠനത്തിന് പ്രാധാന്യം കൊടുത്ത് സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തയാളാണ് ആര്യ.

Also Read
ഒളിച്ചോടി വിവാഹം കഴിച്ചത് എന്തിനായിരുന്നു എന്ന് ഒടുവിൽ ഞങ്ങൾ തന്നെ ചിന്തിച്ചു പോയി; ഷാജുവും ചാന്ദ്‌നിയും പറയുന്നത് കേട്ടോ

സ്ഫടികത്തിലെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ രൂപേഷ് പീതാംബരനാണ് അവതരിപ്പിച്ചത്. ഈ തോമസ്ചാക്കോയുടെ സുഹൃത്തായിട്ടാണ് ആര്യ എത്തിയത്. സിനിമയിൽ തോമസ് ചാക്കോയുടെ ആകെയുള്ള സുഹൃത്തും ആര്യ അവതരിപ്പിച്ച തുളസിയാണ്.

കഥാപാത്രത്തെ ആദ്യം അടുത്തറിഞ്ഞതും തുളസിയായിരുന്നു. ചിത്രത്തിൽ നിരവധി സീനുകളിൽ വന്ന് പോകുന്ന കുട്ടി കഥാപാത്രം അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ പിന്നീട് ആ മുഖം ബിഗ് സ്‌ക്രീനിലെത്തിയില്ല.

ടൊവിനോയും കീർത്തി സുരേഷും നായിക നായകന്മാരായ വാശി എന്ന സിനിമയിലൂടെയാണ് ആര്യ വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് ആര്യ തന്നെ ഒടുവിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

പഠനത്തിൽ ശ്രദ്ധിക്കണമെന്ന് കരുതിയതുകൊണ്ടാണ് സ്ഫടികത്തിനുശേഷം ഞാൻ അഭിനയത്തിൽ നിന്നും മാറി നിന്നത്. ആ സമയം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും അന്ന് സിനിമയെ സീരിയസായി കണ്ടിരുന്നില്ലെന്നാണ് താരം പറയുന്നത്. വെള്ളിത്തിരയിൽ മുഖം കാണിച്ചില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ആര്യ പ്രവർത്തിച്ചിരുന്നു. ഐഎഫ്എഫ്‌കെയുടെ ആങ്കറിങ്, സ്റ്റേജ് ഷോ ആങ്കറിങ് പോലെയുള്ള ജോലികളൊക്കെയായി ആര്യ ഹാപ്പിയായിരുന്നു.

Also Read
അവന്റെയൊരു അവസ്ഥ, വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പോലും കഥ പറഞ്ഞുകൊടുക്കാത്തവനാണ് എന്നോട് കഥ പറഞ്ഞത്, അനിയനെ പരസ്യമായി ട്രോളി ദിലീപ്

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്ഫടികം ചെയ്യുന്നത്. സ്ഫടികത്തിൽ ഒരുപാട് ഡയലോഗുകളോ അധികം സീനുകളോ ഇല്ല. ചെറിയ വേഷമാണ് ചെയ്തതെങ്കിലും ഇപ്പോഴും ആ സിനിമയിലൂടെ പ്രേക്ഷകർ എന്നെ ഓർക്കുന്നുവെന്നും ആര്യ സന്തോഷത്തോടെ പറഞ്ഞു. സിനിമാ മേഖലയെന്നത് മറ്റെല്ലാ മേഖലയേയും പോലെ തന്നെ ഒരുപാട് ഡെഡിക്കേഷൻ വേണ്ട ഒന്നാണെന്ന് പറയുകയാണ് ആര്യ.

‘ഒരു സിനിമയിൽ അഭിനയിക്കാൻ തയാറായാൽ ഒരുപാട് ദിവസങ്ങൾ അതിനായി മാറ്റി വെക്കേണ്ടതായി വരും. പഠന കാലഘട്ടത്തിൽ അങ്ങനെ മാറി നിൽക്കാൻ എനിക്ക് തോന്നിയില്ല. പഠനം കഴിഞ്ഞ് നോക്കാമെന്ന് കരുതി. പക്ഷേ അത് കഴിഞ്ഞ ജോലി, കല്യാണം, കുടുംബവുമൊക്കെയായി മുന്നോട്ട് പോയി.’- കഴിഞ്ഞകാലത്തെ കുറിച്ച് ആര്യ പറയുന്നതിങ്ങനെ.

ഒരുപാട് കാലത്തിന് ശേഷം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ചിത്രത്തിൽ അനുമോഹൻ അഭിനയിച്ച നന്ദു കഥാപാത്രത്തിന്റെ ചേച്ചിയുടെ വേഷമാണ്. അനു മോഹന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരു മുഖം തിരഞ്ഞുള്ള ഓഡിഷൻ നടക്കുന്നതിനിടയിലാണ് സന്ദീപ് സേനൻ വാശി ടീമംഗങ്ങളോട് എന്റെ പേര് പറഞ്ഞത്.’ വാശിയിലെത്തിയതിനെ കുറിച്ച് ആര്യ പറയുന്നു.

Also Read
ലക്ഷങ്ങള്‍ പൊട്ടിച്ച ദീപാവലി ആഘോഷവും പെണ്ണുകാണലും, അമൃത നായരുടെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഒരു മുഴുനീള കഥാപാത്രമല്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ഈ കഥാപാത്രത്തെ ഉറപ്പായും ഓർമിക്കുമെന്നാണ് വാശിയുടെ സംവിധായകൻ വിഷ്ണുവിന്റെ വാക്കുകൾ. കൂടാതെ ആര്യയോട് ക്യാരക്ടറിന് വളരെ കുറച്ചു സീനുകളിൽ മാത്രമാണ് ഉള്ളതെന്നും പറഞ്ഞിരുന്നു. സിനിമയിലെ ടെക്‌നോളജിയൊക്കെ ഒരുപാട് മാറിയതുകൊണ്ട് ഇപ്പോഴത്തെ രീതികൾ ബുദ്ധിമുട്ടാകുമോ അതോ എളുപ്പമാകുമോ എന്നുള്ള സംശയമൊക്കെ ഉണ്ടായിരുന്നുവെന്നും ആര്യ തുറന്നുപറയുകയാണ്.

എന്റെ സംശയങ്ങൾ വെറുതെ ആയിരുന്നു വെന്ന് സെറ്റിൽ ചെന്നപ്പോൾ മനസിലായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെന്റിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്. അഞ്ചിൽ പഠിക്കുമ്പോഴാണ് ബട്ടർഫ്‌ലൈസ് ചെയ്യുന്നത്. അന്നൊന്നും സിനിമയുടെ സീരിയസ്‌നെസ് ഒന്നും അറിയില്ലായിരുന്നു. ആ പടത്തിന് വേണ്ടി സ്‌കേറ്റിങ് പഠിച്ചെന്നും താരം പറഞ്ഞു.

ബട്ടർഫ്‌ലൈസിൽ അവസരം ലഭിച്ചപ്പോൾ ഡയറക്ടർ പറയുന്നതെല്ലാം അതേപോലെ അനുസരിക്കുന്നുവെന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ബാംഗ്ലൂരിൽ പോയി അവിടെയുള്ള സ്ഥലങ്ങൾ കാണുക, അടിച്ചുപൊളിക്കുക മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. രാജീവ് അഞ്ചൽ സാറായിരുന്നു സിനിമയുടെ സംവിധായകൻ. അദ്ദേഹം പറയുന്നതെല്ലാം അതേപടി അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തതെന്നും ആര്യ പറയുന്നു.

Advertisement