രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ തട്ടിയെടുത്തത് 80ലക്ഷം രൂപ, ചതിച്ചത് നടിയായതു മുതല്‍ ഒപ്പമുണ്ടായിരുന്നയാള്‍

60

തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുമ്പോള്‍ തന്നെ പാന്‍ ഇന്ത്യ താരമായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. മറ്റുള്ള നടിമാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ കരിയര്‍ ഗ്രാഫില്‍ മുന്നിട്ട് നില്ക്കുന്ന നടിയായ രശ്മിക കന്നഡയിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലേക്കും, തമിഴിലേക്കും, അവിടെ നിന്ന് ബോളിവുഡിലേക്കുമായിരുന്നു താരത്തിന്റെ വളര്‍ച്ച.

Advertisements

രശ്മിക അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാവുകയാണ്. അതുകൊണ്ടു തന്നെ ഭാഗ്യനായികായാണ് താരത്തെ പലരും വിലയിരുത്തുന്നത്. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ ഹിറ്റ് സോങ്ങുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കിര്‍ക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് 2016 ല്‍ രശ്മിക അഭിനയിക്കാന്‍ വരുന്നത്.

Also Read: വീട്ടില്‍ കയറി വരുന്നത് പാതിരാത്രി, രാവിലെ ഇറങ്ങിപ്പോക്കും, ഭര്‍ത്താവിന്റെ വീട്ടുകാര്‍ എതിര്‍ത്തിട്ടും പിന്മാറാതെ അമല, വിവാഹമോചനം അമ്മയും ആഗ്രഹിച്ചു, വിജയിയുമായുള്ള അമല പോളിന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍

കന്നഡയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായിരുന്നു അത്. മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്‌കാരവും കിരിക് പാര്‍ട്ടി എന്ന സിനിമയിലൂടെ രശ്മികയ്ക്ക് ലഭിച്ചു. കന്നഡയിലെ മുന്‍നിര നായികയായിരിക്കെയാണ് തെലുങ്കിലേക്കുള്ള വരവ്. പിന്നീട് നടിക്ക് കരിയറില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഇപ്പോഴിതാ നടിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. താരത്തെ കബളിപ്പിച്ച് നടിയുടെ മാനേജര്‍ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് വാര്‍ത്ത. കരിയറിന്റെ തുടക്ക കാലം മുതലേ ഒപ്പമുണ്ടായിരുന്ന ആളാണ് താരത്തെ ചതിച്ചത്.

Also Read:നല്ല മനുഷ്യരില്‍ ഒരാള്‍, മികച്ച ഗായിക, എന്റെ സമപ്രായക്കാരിയാണെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി, ജ്യോത്സനയെ കുറിച്ച് സിത്താര പറയുന്നു

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട രശ്മിക ഇയാളെ പിരിച്ചുവിടുകയും ചെയ്തു. ഇക്കാര്യം രശ്മിക വലിയ വാര്‍ത്തയാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ താരം സ്വയം തന്നെ വിഷയം കൈകാര്യം ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement