എന്നെ പറ്റി ആരും ഓര്‍ത്തില്ല, ഞാന്‍ ഓക്കെയാണോന്ന് ചോദിച്ചവര്‍ ചുരുക്കം, ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോയിട്ടപ്പോള്‍ വന്നത് മോശം കമന്റുകള്‍, സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മേഘ്‌ന രാജ്

94

മലയാളത്തിലെ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. കന്നഡ, മലയാള സിനിമകളില്‍ സജീവയായിരുന്നു താരം.

മലയാള സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയായിരുന്നു. അതേ സമയം കന്നഡ നടനായിരുന്ന ചീരഞ്ജീവി സര്‍ജയുമായി മേഘന പ്രണയത്തില്‍ ആവുകയും വിവാഹിതയാവുകയും ചെയ്തിരുന്നു.

Advertisements

എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ഇരുവര്‍ക്കും ഒരുമിച്ച് നില്ക്കാന്‍ സാധിച്ചോളൂ. 2020 ജൂണ്‍ ഏഴിന് ചീരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം ഈ ലോകത്ത് നിന്നും വിടപറയുമ്പേള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം മേഘ്‌നയെ ശരിക്കും തളര്‍ത്തിയിരുന്നു.

അതേ സമയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും കൊണ്ട് മേഘ്‌ന വീണ്ടും തിരിച്ചുവരികയായിരുന്നു. 2020 ഒക്ടോബര്‍ 22 മേഘ്‌ന ജൂനിയര്‍ ചീരുവിന് ജന്മം നല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് മേഘ്‌ന.

Also Read: ബാഹുബലിക്ക് ശേഷം അവസരങ്ങള്‍ കുറഞ്ഞോ?, നടി തമന്നയുടെ മറുപടി ഇങ്ങനെ

മകന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് അത്രയും പരിചയമാണ് മേഘ്‌നയുടെ കുട്ടിയെ. ജൂനിയര്‍ സി എന്നായിരുന്നു മേഘ്‌നയുടെ മകന്‍ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നത്.

ഇപ്പോഴിതാ, പ്രയപ്പെട്ടവന്റെ ഓര്‍മ്മകളെക്കുറിച്ച് വാചാലയാകുന്ന മേഘനയുടെ വീഡിയോയാണ് വൈറലാകുന്നത്. ‘ഒരു സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ചിരുവിനെ ആദ്യമായി കണ്ടത് എന്നും വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് വീട്ടില്‍ പറഞ്ഞ് വിവാഹത്തിന് സമ്മതം വാങ്ങിയതെന്നും നടി പറയുന്നു.

ചിരുവിന്റെ മരണം തളര്‍ത്തി, മരണ വാര്‍ത്ത കേട്ടയുടന്‍ വിളിച്ചത് ഗൈനക്കോളജിസ്റ്റിനെയാണെന്നും ചിരു തന്നിട്ട് പോയ കുഞ്ഞ് സന്തോഷമായി ഇരിക്കുന്നുവോയെന്ന് തനിക്ക് അറിയണമായിരുന്നുവെന്നും മേഘ്‌ന പറയുന്നു. ചീരുവിന്റെ മരണ ശേഷം എല്ലാവരും കുഞ്ഞിനെ പറ്റിയാണ് ആലോചിച്ചത്.

തന്നെ കുറിച്ചും തന്റെ മാനസികാവസ്ഥയെക്കുറിച്ചും ആലോചിച്ച് അതിനനുസരിച്ച് സംസരിച്ചവര്‍ വളരെ കുറവായിരുന്നുവെന്നും നടി പറയുന്നു. ചിരുവിന്റെ വേര്‍പാടിന് ശേഷം ഒരിക്കല്‍ ഹോട്ടലില്‍ ഇരുന്നോ മറ്റോ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ താന്‍ പങ്കുവെച്ചിരുന്നുവെന്നും അതിന് താഴെ വന്ന കമന്റുകള്‍ വെറുപ്പ് നിറഞ്ഞതായിരുന്നുവെന്നും നടി പറയുന്നു.

Also Read: ”സിനിമയില്‍ സിഗരറ്റ് വലിച്ചപ്പോള്‍ ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു, ആദ്യത്തെ സിഗരറ്റ് വലി ഗുരു ജോജു’, തുറന്നുപറഞ്ഞ് ആശ ശരത്ത്

‘ഭക്ഷണം കഴിച്ച് ഹാപ്പിയായി ഇരിക്കുകയാണല്ലേ… ഇപ്പോള്‍ നിങ്ങള്‍ ചിരുവിനെ ഓര്‍ക്കുന്നില്ലല്ലേ?, കുഞ്ഞിന് വേണ്ടി ജീവിക്കൂ’വെന്നൊക്കെയുള്ള കമന്റുകളാണ് വന്നത്. വളരെ മോശമായ രീതിയിലുള്ള സമീപനമാണ് പലരില്‍ നിന്നുമുണ്ടായതെന്നും നടി മേഘ്‌ന കൂട്ടിച്ചേര്‍ത്തു.

Advertisement