ശോഭിതയുടെ പേരുകേട്ടപ്പോള്‍ പുഞ്ചിരിച്ച് നാഗചൈതന്യ, പുതിയ പ്രണയിനി ശോഭിത ധുലിപാല തന്നെയെന്ന് സൂചന നല്‍കി താരം!

150

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരങ്ങളായിരുന്നു നടി സാമന്തയും നടന്‍ നാഗചൈതന്യയും. പ്രണയത്തിന് പിന്നാലെ ഇരുവരും വിവാഹിതരായിരുന്നു. ഇരുവരുടെയും വിവാഹം ആഷോഘമാക്കിയിരുന്നു ആരാധകര്‍. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

വിവാഹത്തിന് ശേഷവും ഇരുവരും തങ്ങളുടെ സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിനിടെയാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള വിവാഹമോചനം. 2017 ല്‍ വിവാഹിതരായ നാഗചൈതന്യയും സമാന്തയും കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചിതരായത്.

Advertisements

അഞ്ച് വര്‍ഷമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. നാഗചൈതന്യ-സമാന്ത വിവാഹമോചന വാര്‍ത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. ബോളിവുഡില്‍ വരെ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. അതേസമയം, വിവാഹ മോചനത്തിനുള്ള കാരണങ്ങള്‍ താരങ്ങള്‍ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.

Also Read: ‘ ഇത് മനസിന്റെ നന്മയുടെ വിജയം, അംഗീകാരങ്ങള്‍ കിട്ടാതിരുന്നപ്പോള്‍ മനസ് മടുത്തിട്ടില്ല, കിട്ടിയപ്പോള്‍ മതിമറന്ന് പോയിട്ടുമില്ല’, ബിഗ് ബോസ് വിജയിയായതിന്റെ ഒന്നാം വര്‍ഷത്തില്‍ സന്തോഷം പങ്കുവെച്ച് മണിക്കുട്ടന്‍

അഭിമുഖങ്ങളിലെയും പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയും ഉയര്‍ന്നുവന്ന വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു സാമന്തയും നാഗചൈതന്യയും. സാമന്തയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നാഗചൈതന്യയുടെ പേരില്‍ ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു.

നടി ശോഭിത ധുലിപാലയുമായി നടന്‍ ഡേറ്റിംഗിലാണെന്നായിരുന്നു ഗോസിപ്പുകള്‍. നടി നാഗചൈതന്യയുടെ പുതിയ വീട് കാണാന്‍ എത്തുകയും ചെയ്തിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സംഭവം വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ഇതേ പറ്റി ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല.

നടി ശോഭിതയുടെ പേര് കേട്ടപ്പോഴുണ്ടായ നാഗചൈതന്യയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ റാപിഡ് ഫയര്‍ റൗണ്ടില്‍ ശോഭിതയുടെ പേര് പറയുകയും ഈ പേര് കേള്‍ക്കുമ്പോഴുള്ള പ്രതികരണമെന്താണെന്ന് ചോദ്യം വരികയും ചെയ്തു.

എന്നാല്‍ പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നായിരുന്നു നാഗ ചൈതന്യ മറുപടി. നടി ശോഭിതയുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ അത് വ്യക്തമാക്കാനുള്ള അവസരമായിരുന്നു ഇതെന്നും എന്തുകൊണ്ട് നടന്‍ അത് ചെയ്തില്ലെന്നും ആരാധകര്‍ ചോദിക്കുന്നു.

Advertisement