ആ ഇരുട്ടിൽ അവർ ഞങ്ങളെ ഫോളോ ചെയ്ത് കൊണ്ടിരുന്നു, പ്രതിരോധത്തിനായി കയ്യിൽ ഉള്ളത് സെൽഫി സ്റ്റിക്ക്; ഭയപ്പെടുത്തിയ അനുഭവം തുറന്ന്പറഞ്ഞ് സൗപർണികയും സുഭാഷും

99

മലയാളികൾക്ക് പ്രിയപ്പെട്ട താരദമ്പതകിളാണ് സൗപർണികയും സുഭാഷും. പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണോ ഇരുവരും എന്ന് മലയാളികൾക്ക് സംശയം ഉണ്ടെങ്കിലും അല്ലെന്നാണ് ഇരുവരുടെയും നിലപാട്. വീട്ടുക്കാർ ആലോചിച്ച്് ഉറപ്പിച്ച വിവാഹം. നടി കവിതാ കലാനിലയം ആണ് ആലോചന കൊണ്ടുവരുന്നത്. സുഭാഷേട്ടനോട് സംസാരിച്ചതും കവിത ചേച്ചി തന്നെയാണ്. തുടർന്നാണ് പരസ്പരം കണ്ട് ഇഷ്ടപ്പെട്ട്, സംസാരിച്ച് വിവാഹം നടന്നത്.

ഇപ്പോഴിതാ ഒരു യാത്രക്കിടെ ഉണ്ടായ ഭീതിപ്പെടുത്തിയ അനുഭവം പങ്ക് വെക്കുകയാണ് ഇരുവരും മാധ്യമത്തിന്റെ കുടുംബമാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. താരദമ്പതികളുടെ വാക്കുകൾ ഇങ്ങനെ; മലയാളി അസോസിയേഷന്റെ പരിപാടികളുടെ ഭാഗമായി ഒരിക്കൽ ഡൽഹിയിലേക്ക് പോകേണ്ടി വന്നു. തണുപ്പുള്ള സമയമായിരുന്നു അത്. ഒരാഴ്ച്ചക്കായാണ് പോയത്. പോകുന്നതിന് മുന്നേ തന്നെ അവിടെ താമസിക്കാൻ ഉള്ള ഹോട്ടൽ റൂമൊക്കെ ഒരു ആപ്പ് വഴി ബുക്ക് ചെയ്താണ് പോകുന്നത്.

Advertisements

Also Read
ആ ഡ്രസ്സിൽ ഞാൻ സെ ക് സി ആണെന്ന് ഒരുപാട് പേർ പറയാറുണ്ട്, എനിക്കിഷ്ടവും അതാണ്: വെളിപ്പെടുത്തലുമായി നടി ഇനിയ

ഒരുപാട് ദൂരത്തെ യാത്രക്ക് ശേഷം ഞങ്ങൾ രാത്രി 12 മണിക്ക് അവിടെയെത്തി. പക്ഷെ ഞങ്ങൾ ചതിക്കപ്പെട്ടു എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. ആ ആപ്പുമായി ഹോട്ടൽ സഹകരിക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് റൂം തരാൻ നിർവ്വാഹമില്ലെന്ന് അവർ തീർത്തുപറഞ്ഞു. കൂടുതൽ പൈസ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ആ ഹോട്ടലിൽ വേറെ മുറി ഒഴിവില്ലായിരുന്നു. ഞങ്ങൾ വന്ന വണ്ടി തിരിച്ച് പോകുകയും ചെയ്തു.

ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാകണം തൊട്ടടുത്ത് മറ്റൊരു ഹോട്ടൽ ഉണ്ടെന്ന് അവർ പറഞ്ഞു. മരം കോച്ചുന്ന തണുപ്പത്ത് ഞങ്ങൾ രണ്ടും ഹോട്ടൽ അന്വേഷിച്ച് നടക്കാൻ തുടങ്ങി. നല്ല ഇരുട്ടാണ്. കൂറെ നടന്നതിന് ശേഷമാണ് ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്. ചെറുപ്പക്കാരായിരുന്നു അതിൽ. അവരുടെ നോട്ടവും ഭാവവും അത്ര പന്തിയല്ലെന്ന് മനസ്സിലായി. ഞാൻ ഫോണെടുത്ത് സുഹൃത്തിനെ വിളിക്കുന്നത് പോലെ അഭിനയിച്ചു.

Also Read
വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല: നടി മീരാ വാസുദേവ് പറഞ്ഞത് കേട്ടോ

രണ്ട് പേർക്കും ഉള്ളിൽ നല്ല ഭയമുണ്ട്. പക്ഷെ അത് പുറത്ത് കാണിച്ചില്ല. ആകെയുള്ളത് സെൽഫി സ്റ്റിക്ക് മാത്രമാണ്. കുറച്ച് ദൂരം ചെന്നപ്പോൾ അവർ ഞങ്ങളോട് ലിഫ്റ്റ് വേണമോ എന്ന് ചോദിച്ചു. വേണ്ടെ എന്റെ സുഹൃത്ത് വരുന്നുണ്ടെന്ന് പറഞ്ഞു. ഭാഗ്യത്തിന് ഒരു റോഡിലെത്തി. അപ്പോ തന്നെ ഒരു ഓട്ടോയും കിട്ടി.അതിനിടയിൽ എങ്ങനെയാണ് മറ്റൊരു ഹോട്ടൽ ബുക്ക് ചെയ്തതെന്ന് പറയാൻ സാധിക്കില്ല. ഇപ്പോഴും അതോർക്കുമ്പോൾ ചെറിയ ഒരു ഭയമാണെന്നാണ് താരങ്ങൾ പറഞ്ഞത്.

Advertisement