ആരാണ് വിശാഖന്‍? സൗന്ദര്യ രജനീകാന്തിനെ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവിന്റെ സുഹൃത്ത്‌: സംഭവം ഇങ്ങനെ

21

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ വിവാഹമാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ ചര്‍ച്ചാ വിഷയം. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കമുടിയെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. വിവാഹവാര്‍ത്തങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും രജനീകാന്തിന്റെ പുതിയ മരുമകനെക്കുറിച്ച്‌ ആരാധകര്‍ക്ക് അത്ര പിടിയില്ല.

Advertisements

സൗന്ദര്യയുടേയും വിശാഖന്റേയും രണ്ടാം വിവാഹമാണിത്. മുന്‍ ഭര്‍ത്താവ് അശ്വിനുമായി സൗന്ദര്യ 2017 ലാണ് വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ ഒരു മകന്‍ ഉണ്ട്. സൗന്ദര്യയുടെ കുടുംബസുഹൃത്തായിരുന്ന വിശാഖന്‍ അശ്വിന്റെ സുഹൃത്തു കൂടിയാണ്.

ഇപ്പോള്‍ തന്റെ കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുകയാണ് വിശാഖര്‍. പ്രമുഖ മരുന്നു കമ്ബനി അപെക്‌സ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററാണ്. ബാംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത വിശാഖന്‍ യുഎസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തിട്ടുണ്ട്.

2018 ല്‍ പുറത്തിറങ്ങിയ വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് മനോജ് ബീധ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് വിശാഖന്‍ എത്തിയത്.

സൗന്ദര്യയെപ്പോലെ വിശാഖന്റേയും രണ്ടാം വിവാഹമാണിത്. ഡിഎംകെ നേതാവ് കെപികെ കുമാരന്റെ മകള്‍ കനിഖ കുമാരനെയാണ് വിശാഖന്‍ ആദ്യം വിവാഹം ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം കനിഖ നടി ത്രിഷയുമായി ആദ്യം കല്യാണം ഉറപ്പിച്ച വരുണ്‍ മണിയനെയാണ് വിവാഹം ചെയ്തത്.

ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ഇന്നലെയാണ് വിവാഹം നടന്നത്. സിനിമാ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, കമല്‍ഹാസന്‍, ലോറന്‍സ്, ലക്ഷ്മി മഞ്ജു, മണിരത്‌നം, വാലി തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു.

Advertisement