മലയാളം സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി സീമാ ജി നായർ. വർഷങ്ങളായി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായ നടി ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്ന താരമാണ്.
നായകരംഗത്ത് നിന്നുമായിരുന്നു സീമ സിനിമാ സീരിയൽ രംഗത്തേക്ക് എത്തിയത്. തുടക്കകാലത്തും ഇന്നും സീമാ ജി നായർക്ക് ഒരു മാറ്റവുമില്ല. 53ാം വയസ്സിലും ചെറുപ്പമാണ് നടി. ഇപ്പോഴിതാ ആ സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെയ്ക്കുകയാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത നാടക നടിയായിരുന്ന അമ്മ ചേർത്തല സുമതി പകർന്നു നൽകിയ ചർമ സംരക്ഷണ വിദ്യകളാണ് സീമ ഇപ്പോഴും പിന്തുടരുന്നത്. സ്‌നേഹ സീമ എന്ന തന്റെ യുട്യൂബ് ചാനലിലൂടെ നടി 53 ലും സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയത്.
അമ്മ ചെറുപ്പത്തിൽ പറഞ്ഞു തന്ന ചിലകാര്യങ്ങൾ ഇപ്പോഴും പിന്തുടരുന്നുവെന്നും അതുകൊണ്ടാണ് തന്റെ മുഖത്ത് അധികം ചുളിവുകൾ വീഴത്തതെന്നാണ് നടി പറയുന്നത്. തന്റെ മാത്രമല്ല സഹോദരിയുടേയും സൗന്ദര്യത്തിന്റെ രഹസ്യം ഇതാണെന്നും സീമ ജി നായർ സ്‌നേഹ സീമ എന്ന യൂട്യൂബ് ചാനലിലൂടെ പറയുന്നു.
സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ട് ടിപ്‌സുകളാണ് സീമ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ. കസ്തൂരി മഞ്ഞൾ പൊടിച്ചത്, കടലമാവ്, തൈര് എന്നിവ ഉപയോഗിച്ചാണ് ഫെയ്‌സ് പാക് ആണ് ആദ്യംതയാറാക്കുന്നത്. രണ്ട് സ്പൂൺ കടലമാവ്, അര സ്പൂൺ കസ്തൂരിമഞ്ഞൾ എന്നിവയിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കും.
ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയും. കസ്തൂരി മഞ്ഞൾ അലർജി ഉള്ളവർക്ക് ഉരുളൻ കിഴങ്ങ് പകരം ഉപയോഗിക്കാം. താൻ സിനിമ ചിത്രീകരണത്തിന് പേകുമ്പോാൾ ഇവ കൊണ്ടു പോകാറുണ്ടെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്. ഫേസ് പാക്ക് കൂടാതെ മറ്റൊരു ബ്യൂട്ടി ടിപ്‌സും നടി പങ്കുവെച്ചിട്ടുണ്ട്.
Also Read:
തനിക്ക് വരുന്ന അവസരങ്ങൾ തുടർച്ചയായി നഷ്ട്ടപെടുന്നതിന്റെ കാരണം വ്യക്തമാക്കി സീമ ജി നായർ
കറ്റാർവാഴയുടെ ജെല്ലും തേനും ചേർത്ത് മിക്‌സിയിലിട്ടടിച്ച് ഉണ്ടാക്കുന്ന മിശ്രിതമാണു രാത്രിയിൽ മുഖത്ത് പുരട്ടുന്നതെന്നാണ് സീമ പറയുന്നത്. അര മണിക്കൂറിനുശേഷം ഇതു കഴുകി കളയാമെന്നാണ് നടി പറയുന്നത്. ഇതിനോടകം തന്നെ നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.