തമാശയ്ക്ക് ചെയ്ത ‘കല്‍ക്കണ്ടം ചുണ്ടില്‍’ വന്‍ ഹിറ്റ്; പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല; ശബ്ദാനുകരണത്തിലും മിന്നി സൗമ്യ മാവേലിക്കര

1100

ഇന്ന് സോഷ്യല്‍മീഡിയയിലെ മിന്നും താരമാണ് സൗമ്യ മാവേലിക്കര. ഒട്ടുമിക്ക മലയാളികളും ഒന്നാണ് നമ്മള്‍ എന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടാവുന്നത് ഒരുപക്ഷേ സൗമ്യയുടെ വരവോടെയാവും. ”കല്‍ക്കണ്ടം ചുണ്ടില്‍.. കര്‍പ്പൂരം കണ്ണില്‍…. കിളിമകളേ… എന്ന” ഗാനം സൗമ്യ റീല്‍സ് ചെയ്തതോടെ വമ്പന്‍ ഹിറ്റായിരുന്നു.

ഈ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയെ പലരും തിരഞ്ഞു. ഇന്ന് റീല്‍സിലെ താരമാണ് സൗമ്യ. റീല്‍സ് ചെയ്ത് ഹിറ്റായതോടെയായിരുന്നു സൗമ്യയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവും സഫലമാകാന്‍ പോവുകയാണ്. ഗൃഹലക്ഷ്മിയുടെ പുതിയ അഭിമുഖത്തിലാണ് സൗമ്യ തന്റെ അഭിനയജീവിതത്തെ കുറിച്ചും സൗമ്യ സംസാരിച്ചത്.

Advertisements

തുടക്കത്തില്‍ റീല്‍സ് ചെയ്ത് തുടങ്ങിയപ്പോള്‍ പത്തോ നൂറോ ലൈക്ക്സ് മാത്രമേ കിട്ടിയിരുന്നുള്ളൂവെന്നും പിന്നെ തന്റെ ആദ്യ വീഡിയോ ഹിറ്റായതോടെ ലൈക്ക്സ് കൂടിയെന്നും സൗമ്യ പറയുന്നു. തമാശയ്ക്കായാണ് താന്‍ അന്ന് കല്‍ക്കണ്ടം ചുണഅടില്‍എന്ന വീഡിയോ എടുത്തതെന്നും അപ്രതീക്ഷിതമായി അത് ഹിറ്റാവുകയായിരുന്നു എന്നും സൗമ്യ പറയുന്നു.

ALSO READ- ഞങ്ങള്‍ പ്രെഗ്നന്റാണ്! കാത്തിരിപ്പിന് ഒടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി വരുന്നു; സന്തോഷം പങ്കിട്ട് ജിസ്മിയും മിഥുനും

ആ വീഡിയോ വൈറലായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്. തുടക്കത്തില്‍ കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴണ പെണ്ണാണ് എന്ന പാട്ടിന്റെ റീല്‍സായിരുന്നു വൈറലായത്.

പിന്നീട് ചെയ്ത റീലുകള്‍ക്കെല്ലാം നല്ല ലൈക്ക്സ് കിട്ടി. തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് പ്രവാസി സഹോദരങ്ങളാണെന്നും റീല്സ് ഓക്കെ ആളുകള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

ALSO READ- ഭര്‍ത്താവ് അഭിഷേകുമായി പിണക്കത്തിലാണോ? പിണങ്ങിയാല്‍ ആരാണ് ആദ്യം സോറി പറയാറുള്ളത്; ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഐശ്വര്യ റായി

അതേസമയം, സിലൂടെ മാത്രമല്ല സൗമ്യ ശ്രദ്ധേയയാകുന്നത്. മറ്റുള്ളവരെ അനുകരിച്ചു കൊണ്ടും ഇടയ്ക്കിടെ വൈറലാകാറുണ്ട്.


മഞ്ജുവാര്യരെയും ഷീലാമ്മയെയും ഭാവനയെയും നവ്യയെയും മുതല്‍ രഞ്ജിനി ഹരിദാസിനെയും ശൈലജടീച്ചറെയും വരെ അനുകരിച്ചു കൊണ്ട് സൗമ്യ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്.

Advertisement