അന്ന് ആ പാട്ടും ബഹളവും കേട്ട് ഒരുപാട് കരഞ്ഞിരുന്നു;കിട്ടിയ സമ്മാനങ്ങള്‍ എടുത്തുവെച്ച വീടിന്റെ ഭാഗം തന്നെ ഇടിഞ്ഞു പോയി; ദു രി ത ജീവിതം പറഞ്ഞ് സൗമ്യ

536

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അളിയന്‍സിലെ ലില്ലി എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്ന സൗമ്യ. നിരവധി ടെലിവിഷന്‍ ഷോകളിലും കോമഡി പരിപാടികളിലും എല്ലാം പങ്കെടുത്തിട്ടുണ്ട് എങ്കിലും സൗമ്യയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് അളിയന്‍സ് എന്ന ഷോയാണ്.

സൗമ്യ നടിക്കുപരി താരം നല്ല ഒരു നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.ചാനല്‍ എം ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തില്‍ വന്ന പ്രതിസന്ധികളെ താരം വെളിപ്പെടുത്തിയത്.

Advertisements

വളരെ സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബമായിരുന്നു തന്റേത്. അമ്മച്ചിയാണ് ഞങ്ങളെ വളര്‍ത്തിയത്. ഞങ്ങള്‍ നാല് പെണ്‍മക്കളാണ്. തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ല. എല്ലാവരും ഒരേ സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്നവരാണ്. അന്ന് സ്‌കൂള്‍ തുറക്കുന്ന സമയത്തൊക്കെ അമ്മച്ചി ഒരുപാട് ബുദ്ധിമുട്ടിയിരുന്നെന്ന് സൗമ്യ പറയുന്നു.
ALSO READ- സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി, പാവപ്പെട്ടവരുടെ പണം അടിച്ചുമാറ്റുന്നവര്‍ അറിയണം അവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളൂവെന്ന്; വൈറല്‍ കുറിപ്പ്

തങ്ങളെ പഠിപ്പിക്കാനായി അമ്മച്ചി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. സ്‌കൂളില്‍ താമസിച്ച് ഫീസടക്കുന്നവരുടെ കൂട്ടത്തിലായിരുന്നു താനും. സ്‌കൂള്‍ കാലത്ത് ഡാന്‍സിലൊക്കെ സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നെന്നും ആലപ്പുഴയില്‍ എവിടെ ഡാന്‍സ് മത്സരമുണ്ടോ അവിടെയൊക്കെ പോകുമായിരുന്നെന്നം താരം പറയുന്നു.

അങ്ങനെ ലഭിക്കുന്ന ആ ക്യാഷ് പ്രൈസ്തന്റെ വീട്ടില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. അപ്പുറത്തെ വീട്ടില്‍ ഡാന്‍സിന്റെ തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും. താന്‍ ജയിക്കുമെന്നും അപ്പോള്‍ കൊടുക്കാമെന്നും പറയുമായിരുന്നു. ഒരു ദിവസം അഞ്ച് സ്ഥലത്തെ സമ്മാനം വരെ വാങ്ങിയിട്ടുണ്ട്.

ട്രോഫിയൊക്കെ വീട്ടിലൊരു തട്ട് പോലെയാക്കി വച്ചിരുന്നു. ഒരു ദിവസം വീടിന്റെ ആ വശം ഇടിഞ്ഞു പോയി. ആ സമയത്ത് വലിയ ദുഖം ഒരു വീടില്ലെന്നതായിരുന്നെന്ന് സൗമ്യ പറയുന്നു. അന്ന് വളരെയധികം സങ്കടപ്പെട്ടിരുന്നു. ആരെങ്കിലും വീട്ടില്‍ വരുമ്പോഴൊക്കെ വിഷമമായിരുന്നു.

പിന്നീട്, വീടിന്റെ പണി സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് തുടങ്ങിയത്. അതൊന്നും മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു തന്റെ വല്യച്ഛന്റെ വീടിന്റെ പെരവാസ്തു. ഞങ്ങള്‍ വീട് പണി തുടങ്ങിയ ശേഷം വീട് പണി തുടങ്ങിയവരാണ്. അന്ന് അവരുടെ വീട്ടില്‍ നിന്നുമുള്ള പാട്ടും ബഹളവുമൊക്കെ കണ്ട് കരഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

ALSO READ-ഇഡിയുടേത് തിരക്കഥ, തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിക്ക് വേണ്ടിയുള്ള കളമൊരുക്കലാണ് കരുവന്നൂര്‍ ബാങ്ക് കേസെന്ന്; ചര്‍ച്ച

അതൊക്കെ വലിയ ദുഖം ഉണ്ടാക്കിയ സമയമായിരുന്നു. ആ സമയത്ത് ഒരു ലോണ്‍ എടുത്തിരുന്നു. ഒരു റിസോര്‍ട്ടില്‍ ഡാന്‍സറായും ജോലി ചെയ്തിരുന്നു. ടൂറിസ്റ്റുകള്‍ക്കു വേണ്ടി ഡാന്‍സ് ചെയ്യുകയായിരുന്നു അവിടെ ചെയ്തത്.

പിന്നീട് അളിയന്‍സിലെത്തുന്നതോടെയാണ് വീടൊക്കെ വച്ചതും മോനെ വളര്‍ത്താനായതുമെന്നും സൗമംയ വെളിപ്പെടുത്തുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അസുഖമാണെന്നും അത് തനിക്ക് വലിയ ദുഖം ഉണ്ടാക്കുന്ന കാര്യമാണെന്നും താരം പറയുന്നു.

Advertisement