മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും നൃത്ത അധ്യാപികയുമണ് താര കല്യാണ്‍. നകള്‍ സൗഭാഗ്യയും ഭര്‍ത്താവും കുഞ്ഞുമൊക്കെ ആരാധകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് തോന്നാറുള്ളത്. അതിന് കാരണം താര കല്യാണും കുടുംബവും സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതുകൊണ്ടാണ്. സിനിമയിലും സീരിയലുകളിലുമൊക്കെ സജാവമായ നൃത്ത അധ്യാപികയാണ് താരകല്യാണ്‍.
കൂടാതെ മകള്‍ സൗഭാഗ്യയ്ക്ക് ഒപ്പം ടിക് ടോക്, റീല്‍സ് വീഡിയോകളിലും ഒക്കെ താര കല്യാണ്‍ പങ്കാളിയായിരുന്നു. ഇപ്പോഴാകട്ടെ സൗഭാഗ്യ-അര്‍ജുന്‍ ദമ്പതികളുടെ മകള്‍ സുദര്‍ശനയും ഇവര്‍ക്കൊപ്പം ഉണ്ട്. എല്ലാവരുടേയും വിശേഷങ്ങള്‍ വീഡിയോയിലൂടെയും ആരാധകരിലേക്ക് എത്തിയിരുന്നു.
ഇപ്പോഴിതാ താര കല്യാണിന് ഹൃദയം കവരുന്ന സമ്മാനം നല്‍കിയിരിക്കുകയാണ് മകള്‍ സൗഭാഗ്യ. താര കല്യാണിന്റെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇതിനോടനുന്ധിച്ചാണ് മകള്‍ സൗഭാഗ്യ താര കല്യാണിന് നല്‍കിയിരിക്കുന്നത്.
സൗഭാഗ്യ തന്നെയാണ് മനോഹരമായ വീഡിയോ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താര കല്യാണും രംഗത്തെത്തിയിട്ടുണ്ട്. മനോഹരമായ കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്.
സൗഭാഗ്യ താര കല്യാണിന് ഒരു സ്വര്‍ണ്ണ വളയാണ് സമ്മാനമായി നല്‍കിയത്. ഒപ്പം തന്റെ അച്ഛന്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ എഴുതി കൊടുക്കാന്‍ സാധ്യതയുള്ള തരത്തിലുള്ള ഒരു കത്തും താരം അമ്മയ്ക്ക് നല്‍കുന്നുണ്ട്.
താന്‍ അച്ഛന്റെ വേര്‍പാടിന് ശേഷം അമ്മയോട് മുന്‍പ് അച്ഛന്‍ പറയുന്നത് പോലെ പല കാര്യങ്ങളും പറയാറുണ്ടെന്നും അതെല്ലാം കേള്‍ക്കുമ്പോള്‍ അമ്മയുടെ സന്തോഷം മുഖത്ത് കാണാമെന്നും സൗഭാഗ്യ പറയുന്നുമുണ്ട്.
‘ഇരുപത്തിയാറ് വര്‍ഷം ഒരുമിച്ചുള്ള കൂട്ടുകെട്ട് (1991 ജനുവരി 21 മുതല്‍ 2017 ജൂലൈ 30 വരെ). കെeല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ വിവാഹിതരായത്.’
‘അതില്‍ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായിരുന്നു സൗഭാഗ്യ. ഇപ്പോള്‍ അത് സുധാപ്പൂവാണ്. ശ്രീ പത്മനാഭ സ്വാമിയുടെ അനുഗ്രഹത്തിന് നന്ദി. നിങ്ങളുടെ താമര പാദങ്ങളാണ് എപ്പോഴും എന്റെ ശരണാഗതി’ എന്നാണ് താരകല്യാണ്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിച്ചിരിക്കുന്നത്.