തിരികെ വീട്ടിലേക്ക് വന്നത് പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. ഇത് ലക്കി ഫ്ളോറാണ് എനിയ്ക്ക്. കുടുംബസമേതം പണം തരും പടത്തിലേക്ക് എത്തിയപ്പോൾ സൂരജ് പറഞ്ഞ വാക്കുകളാണിത്. അച്ഛനും അമ്മയ്ക്കുമൊപ്പം സുഹൃത്തും എത്തിയിരുന്നു.
ഡിസറ്റന്റായാണ് എംകോം ചെയ്തത്. 2 പേപ്പറും കൂടി എഴുതിയെടുക്കാനുണ്ടെന്നുമായിരുന്നു എന്നും താരം പറഞ്ഞു. കരിയറിലേയും ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായിരുന്നു. ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളും സൂരജ് പങ്കുവെച്ചു.
ALSO READ
നാടകനടനും മിമിക്രി ആർടിസ്റ്റും കൂടിയാണ് അച്ഛൻ. അതൊക്കെയാണ് എനിക്കും പ്രചോദനമായത്. അഞ്ചാം ക്ലാസിലുള്ളപ്പോൾ മുതൽ നാച്ചുറൽ ശബ്ദങ്ങൾ ചെയ്യുമായിരുന്നു. സിനിമാതാരങ്ങളെ അധികം അനുകരിക്കാറില്ല. ആ കാലത്ത് ഒരുപാട് മൊമന്റോസൊക്കെ കിട്ടിയിരുന്നു എനിക്ക്. മിമിക്രിയും അഭിനയവുമൊക്കെയായി സജീവമായ സൂരജ് ബിഗ് ബോസ് സീസൺ 4ലും മത്സരിക്കാനെത്തിയിട്ടുണ്ട്.
സ്‌കൂളിൽ പോവുന്ന സമയത്താണ് അച്ഛൻ ഞങ്ങളോട് പ്രശ്നം എന്താണെന്ന് പറഞ്ഞത്. ഗ്രോത്ത് ഹോർമോണിന്റെ പ്രശ്നമാണ്. അച്ഛനും അമ്മയും ബ്ലഡ് റിലേഷനിലുള്ളവരാണ്. ലവ് മാര്യേജായിരുന്നില്ല, അറേഞ്ച്ഡ് മാര്യേജായിരുന്നു. നിങ്ങൾ ഇനി വലുതാവില്ലെന്ന് എന്നേയും ചേച്ചിയേയും വിളിച്ച് അച്ഛൻ പറയുകയായിരുന്നു. കലാരംഗത്ത് എന്തെങ്കിലും ചെയ്തിട്ട് വലുതാവണം. ആ പറഞ്ഞത് എന്താണെന്ന് വ്യക്തമായി മനസിലായിരുന്നു.
സങ്കടമൊക്കെയുണ്ടായിട്ടുണ്ടാവും. എൽപി സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് ഒരു കൂട്ടുകാരൻ ഹൈയ്റ്റില്ലല്ലോ എന്ന് പറഞ്ഞ് കളിയാക്കി. എനിക്ക് കുറച്ച് വിഷമമൊക്കെയുണ്ടായിരുന്നു. അച്ഛൻ സ്‌കൂളിലേക്ക് വന്ന സമയത്താണ് ഇത്. അച്ഛനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണുനിറയുന്നത് കണ്ടിരുന്നു. പിന്നീട് എനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു.
നമ്മളിങ്ങനെയാണ്, അത് ഉൾക്കൊള്ളുകയായിരുന്നു ഞങ്ങൾ. പരിമിതികളെക്കുറിച്ച് പറഞ്ഞ് വിഷമിക്കാറില്ല ഞാൻ. അച്ഛന്റെ കണ്ണ് ഞാൻ കാരണം നിറയരുത്. ഫാമിലി നന്നായി കൊണ്ടുപോവണമെന്നാണ് ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നത്. സിനിമ എനിക്ക് പുതിയൊരു ലോകമായിരുന്നു. ആഗ്രഹിച്ച് എത്തിപ്പെട്ടതാണ്. പഠിക്കുന്ന കാലത്ത് ചോദിച്ചാൽ തന്നെ നടനാവണം എന്നാണ് ഞാൻ പറഞ്ഞിരുന്നത്. കലാകാരനെന്ന നിലയിൽ കുടുംബവും നാട്ടുകാരുമെല്ലാം മികച്ച പിന്തുണയാണ് തരുന്നത്. ഈ ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ലെന്നും സൂരജ് പറയുന്നുണ്ട്.
ALSO READ
പൊക്കം ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ധൈര്യം കൊടുത്ത് എല്ലാത്തിലും കൂടെ നിൽക്കുകയാണ് ചെയ്യാനുള്ളതെന്നും പറഞ്ഞിരുന്നു. കലാരംഗത്ത് പിന്തുണ കൊടുത്തു. അവനും അത് താൽപര്യമായിരുന്നു എന്ന് സൂരജിന്റെ അച്ഛനും പറയുന്നുണ്ട്.
ചേച്ചി ഡാൻസ് പഠിച്ചിരുന്നു. ഭരതനാട്യത്തിൽ അരങ്ങേറ്റം കഴിഞ്ഞിരുന്നു. അത് ഞാൻ നോക്കിനിൽക്കുമായിരുന്നു. ഇവനേയും നമുക്ക് ഡാൻസ് പഠിപ്പിക്കാമെന്ന് പറഞ്ഞ് അരങ്ങേറ്റം നടത്തുകയായിരുന്നു. ഡ്രൈവിംഗ് പഠിക്കണമെന്നും കാറോടിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു.
അത് ഞാൻ സഫലീകരിച്ചു. ബൈക്ക് എനിക്കിഷ്ടമാണ്. ഓട്ടോമാറ്റിക് കാറെടുത്താൽ അതിൽ മോഡിഫിക്കേഷൻ നടത്താമെന്ന് പറഞ്ഞു. വീട് വെക്കണമെന്നുമുണ്ടായിരുന്നു. ലോണെടുത്താണെങ്കിലും അതും നടത്തി. അങ്ങനെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചുവെന്നും സൂരജ് കൂട്ടിച്ചേർത്തു.