പ്രായം ഇരുപത്തിയാറായെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ തനിക്ക് ഭാഗ്യം കിട്ടിയെന്ന് എന്നും പുഞ്ചിരിയോടെ പറയുന്നയാളാണ് സൂരജ് തേലക്കാട്. മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയാണ് താരം. അച്ഛൻ മോഹനൻ ബാങ്കിലെ കളക്ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും.
സ്വാതിശ്രീ എന്നൊരു ചേച്ചിയും സൂരജിനുണ്ട്. സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കളായിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്നം കൊണ്ടാണ് രണ്ട് മക്കൾക്കും വളർച്ച കുറഞ്ഞ് പോയതെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സൂരജ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
ശാരീരിക പരിമിതിയാണ് പൊക്ക കുറവെങ്കിലും തനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണെന്നും താരം പറയുന്നു. സ്കൂൾ കാലഘട്ടത്തിൽ മിമിക്രി ചെയ്താണ് സൂരജ് കലയുമായുള്ള ബന്ധം തുടങ്ങിയത്. പിന്നീട് സിനിമയിലെത്തിയും സൂരജ് ആരാധകരെ സൃഷ്ടിച്ചു. പിന്നീട് ബിഗ് ബോസ് സീസൺ ഫോറിൽ എത്തിയതോടെയാണ് സൂരജിന് കൂടുതൽ ആരാദകരെത്തിയത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് സാക്ഷാത്കരിക്കപ്പെട്ടെന്ന് പറയുകയാണ് സൂരജ്.
‘എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷങ്ങളിലൊന്ന്’, എന്ന സോഷ്യൽമീഡിയ കുറിപ്പുമായാണ് സൂരജ് സന്തോഷം പങ്കുവെയ്ക്കുന്നത്. സ്വന്തമായി പുതിയൊരു കാർ വാങ്ങിയതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ സൂരജിനും കുടുംബത്തിനും ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
കൂടാതെ, ശരിക്കും സൂരജ് ഒരു മിടുക്കനാണെന്നും ആരാധകർ പ്രശംസിക്കുന്നു. പലർക്കും നേടാൻ കഴിയാത്തത് കുറവുകൾക്കിടയിലും സ്വന്തം കഴിവുകൾ കൊണ്ട് നേടാൻ സാധിക്കുന്നുണ്ടല്ലോ. അത് തന്നെ വലിയ അനുഗ്രഹമാണെന്ന് സൂരജിനോട് പലരും പറയുന്നു. മുന്നോട്ട് സ്വപ്നങ്ങളൊക്കെ സാധിച്ച് ജീവിക്കാൻ സൂരജിന് സാധിക്കട്ടെ എന്നാണ് കമന്റുകളിൽ നിറയുന്നത്.