റൊമാന്റിക്കായി നോക്കുമ്പോള്‍ എനിക്ക് ഛര്‍ദ്ദിക്കാനാണ് വന്നത് ; അനുഭവം പങ്കുവെച്ച് സൂരജ്

83

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സൂരജ് സൺ. തുടക്കം മുതൽ തന്നെ തന്റെ സിനിമ ആഗ്രഹത്തെ കുറിച്ച് സൂരജ് സംസാരിച്ചിരുന്നു. മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിലാണ് സൂരജ് സൺ. ഇപ്പോൾ മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയുടെ വിശേഷങ്ങളാണ് സൂരജ് പങ്കുവെച്ച് എത്തിയത്.

Advertisements

ചിത്രം പറയുന്നത് ഒരു നാട്ടിൻ പുറത്തെ ചുറ്റിപ്പറ്റി നടക്കുന്ന കുറച്ചധികം ചെറുപ്പക്കാരുടെ കഥയാണ് . ഷാജോൺ കര്യാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ മൃദു ഭാവമുള്ള ആളും, എന്നാൽ കൃത്യനിർവ്വഹണത്തിൽ ദൃഢതയുള്ള ആളുമാണ് നടൻ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന് ഇത്തരം ഒരു പേര് വന്നതെന്നും സൂരജ് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ഒരു പ്രണയമുണ്ട്. അത് വ്യക്തമാക്കുന്ന പാട്ടുകൾ പുറത്തുവന്നു. പാട്ടിലെ രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ചും നടൻ പറഞ്ഞു തീരെ വയ്യാതിരിക്കുമ്പോൾ ഷൂട്ട് ചെയ്ത പാട്ടാണ് അത്. നായിക ശ്രാവണയ്ക്കും തീരെ വയ്യായിരുന്നു. പാട്ടിനിടയിൽ റൊമാന്റിക്കായി നായികയെ നോക്കുമ്പോൾ ഞാൻ തലകറങ്ങി വീഴുകയാണ് ഉണ്ടായത്. എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി.

റൊമാന്റിക്കായി നോക്കുകയൊക്കെ ചെയ്യുമ്പോൾ എനിക്ക് ഛർദ്ദിക്കാനാണ് വന്നത്. അത് റൊമാന്റിക് രംഗമായതുകൊണ്ടല്ല, എനിക്ക് വയ്യാതിരുന്നത് കൊണ്ടാണ് സൂരജ് പറഞ്ഞു.

 

 

Advertisement