എന്റെ അവകാശം, രാമ ക്ഷേത്ര പരാമര്‍ശത്തില്‍ ചിത്രയെ വിമര്‍ശിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു, വ്യക്തമാക്കി സൂരജ് സന്തോഷ്

335

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗായിക ചിത്രയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അയോധ്യയിലെ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശമായിരുന്നു വീഡിയോയില്‍ ചിത്രയുടേത്. ഇത് ഗായികയെ പിന്നീട് വലിയ വിവാദങ്ങളിലേക്കായിരുന്നു എത്തിച്ചത്.

Advertisements

സംഭവത്തില്‍ ചിത്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതില്‍ ഒരാളായിരുന്നു സൂരജ് സന്തോഷ്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇതേപ്പറ്റി സംസാരിക്കുകയാണ് സൂരജ്.

Also Read:ഹണി റോസെന്ന വന്‍മരം വീണു, ഇനി മാളവികയുടെ കാലം, സോഷ്യല്‍മീഡിയയില്‍ തരംഗമായി നടിയുടെ പുതിയ ലുക്ക്, ഏറ്റെടുത്ത് ആരാധകരും

ചിത്രയുടെ രാമക്ഷേത്ര പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. തനിക്ക് ഭരണഘടന നല്‍കുന്ന ഒരു അവകാശമാണതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിച്ചതെന്നും അതേ അവകാശം ചിത്രക്കുമുണ്ടെന്നും അവര്‍ക്ക് എന്തും പറയാമെന്നും തനിക്ക് അത് വിമര്‍ശിക്കാനും പറ്റുമെന്നും സൂരജ് പറയുന്നു.

ചിത്രക്ക് നേരെ മാത്രമല്ല, ചിത്രയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കെതിരെയും ഇപ്പോള്‍ സൈബര്‍ ആക്രമണം നടക്കുന്നു. തനിക്ക് ഭീഷണി മെസേജുകളും സ്വകാര്യ മെസേജുകളുമൊക്കെ വരുന്നുണ്ടെന്നും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്നും സൂരജ് പറയുന്നു.

Also Read: തീ പാറും ലുക്കില്‍ സൂര്യ; കങ്കുവ യുടെ സെക്കന്‍ഡ് ലുക്ക്

താന്‍ കെഎസ് ചിത്രയെന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചത്. താനൊരു പിഎഫ് ചാരനാണെന്നും ജനം ടിവിയില്‍ അഡ്വാന്‍സ് വാങ്ങിയിച്ച് പരിപാടി ഒഴിവാക്കി എന്നൊക്കെ വാര്‍ത്തകളുണ്ടെന്നും എന്നാല്‍ ഇതുവരെ ജനത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തില്ലെന്നും ഇനി പങ്കെടുക്കാനും പോണില്ലെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

Advertisement