ബാല ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞത് കള്ളം, അങ്ങനെ പറയേണ്ടി വന്നത് മകള്‍ക്ക് വേണ്ടി, വെളിപ്പെടുത്തലുമായി സൂരജ് പാലാക്കാരന്‍

829

കരള്‍ രോഗത്തെ തുടര്‍ന്ന് പ്രമുഖ മലയാള സിനിമാനടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നിറയുന്നത് ബാലയെ കുറിച്ചുള്ള വാര്‍ത്തകളാണ്.

Advertisements

ബാലയുടെ സുഹൃത്തും യൂട്യൂബറുമായ സൂരജ് പാലാക്കാരനാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും കരള്‍ രോഗമാണെന്നുമുള്ള വിവരം അറിയിച്ചത്. ഇപ്പോഴിതാ താന്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞ കള്ളം തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് സൂരജ്.

Also Read: തിരക്കുകള്‍ക്കിടയില്‍ എല്ലാവരെയും ഒന്നിച്ച് കിട്ടുന്നത് പ്രയാസമായി തുടങ്ങി, ഫാമിലി ഫോട്ടോ പങ്കുവെച്ച് കൃഷ്ണ കുമാര്‍, ഏറ്റെടുത്ത് ആരാധകര്‍

ബാലയുമായി ബന്ധപ്പെട്ട് താന്‍ പങ്കുവെച്ച വാര്‍ത്തയില്‍ ചില തിരുത്തലുകളുണ്ടെന്നും ഒരു കള്ളം പറയുന്നത് നല്ലതിന് വേണ്ടിയാണെങ്കില്‍ അതില്‍ തെറ്റില്ലെന്നും സൂരജ് പാലാക്കാരന്‍ പറയുന്നു. ബാല തിരിച്ച് വരാന്‍ സാധ്യത വളരെ കുറവാണ് എന്നായിരുന്നു വീഡിയോയില്‍ സൂരജ് പറഞ്ഞത്.

ഇപ്പോഴിതാ താന്‍ പറഞ്ഞ ആ കാര്യം കള്ളമാണെന്നും ഈ വാക്ക് ബാലയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചുവെന്ന് താന്‍ മനസ്സിലാക്കിയെന്നും സൂരജ് പറയുന്നു. ആ വാക്ക് താന്‍ ഉപയോഗിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

Also Read: ആ നടനെ പോലെ ഉള്ള ഒരാളെയായിരുന്നു വിവാഹം കഴിക്കാന്‍ താത്പര്യം, അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ശരിക്കും വിഷമം തോന്നി, തുറന്നുപറഞ്ഞ് മീന

കുറേ കാലമായി മകളെ കാണാന്‍ ബാല ആഗ്രഹിച്ചിരുന്നു. പിണക്കത്തിലായ സൗഹൃദങ്ങള്‍ കൂട്ടിയോജിപ്പിക്കണമെന്നും പിണങ്ങി നില്‍ക്കുന്ന ബന്ധുക്കളുമായി ബന്ധം പുതുക്കണമെന്നും ബാല ആഗ്രഹിച്ചിരുന്നുവെന്നും ഈ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കാന്‍ വേണ്ടിയാണ് താന്‍ അങ്ങനെയൊരു കള്ളം പറഞ്ഞതെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

Advertisement