സോനുവും എന്റെ മക്കളും അവരില്ലാതെ താന്‍ പൂര്‍ണ്ണയാകില്ല; മഷൂറയുടെ ബേബി ഷവര്‍ ആഘോഷമാക്കാന്‍ മാംഗ്ലൂരിലെത്തി ബഷീറും സുഹാനയും

4005
mashura 1bashi

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്.

ALSO READ- ചേച്ചിയുടെ പരിശ്രമം എപ്പോഴും മികച്ചതിനു വേണ്ടി മാത്രമാണ്; എന്റെ നാത്തൂനെ കുറിച്ച് അറിയുമോ? രഞ്ജിനി ഹരിദാസിനെ കുറിച്ച് ബ്രീസ് ജോര്‍ജ്

ഇവരുടെ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിശേഷങ്ങള്‍ തെളിയിക്കുന്നത്. മഷൂറ തന്റെ കുടുംബത്തോടൊപ്പം മാംഗ്ലൂരില്‍ വെച്ച് ബേബി ഷവര്‍ ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും മഷൂറയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മാംഗ്ലൂരില്‍ ബേബി ഷവര്‍ നടത്തുന്നതിനായി സുഹാനയും കുട്ടികളും ബഷീറുമെല്ലാം കഴിഞ്ഞ ദിവസമാണ് മാംഗ്ലൂരിലെത്തിയത്. ‘ഗര്‍ഭിണിയുടെ എല്ലാ ദിവസവും അത്ര ഈസിയല്ല. എങ്കിലും ഓരോ ദിവസവും ഓരോ സെക്കന്‍ഡും ഞാന്‍ കുഞ്ഞിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം.’

ALSO READ- മദ്യപാനം ചോദ്യം ചെയ്തതിന് ട്രെയിനില്‍ വെച്ച് ഒരാള്‍ ദേഹത്ത് കയറി പിടിച്ചു; അതിലും മോശമായി പെരുമാറിയത് പോലീസ്; ഇറങ്ങി പോകാനാണ് പറഞ്ഞത്, കണ്ണീരോടെ ഹനാന്‍

‘എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ വ്യക്തിയാക്കിയതിന്’- എന്നാണ് ബഷീറിനോടായി മഷൂറ കുറിക്കുന്നത്.അതിഥികളെ സ്വീകരിക്കുന്നതിന്റെ തിരക്ക് ആയതുകൊണ്ട് ഒരു ഫോട്ടോ പോലും ബഷീറിനൊപ്പം എടുക്കാന്‍ കഴിയാഞ്ഞതിന്റെ ചെറിയ പരിഭവവും മഷൂറ ബേബി ഷവര്‍ സ്‌പെഷ്യല്‍ പോസ്റ്റിലൂടെ പങ്കിടുന്നുണ്ട്.

mashura bashi

കൂടാതെ, സോനുവും എന്റെ മക്കളും അവരില്ലാതെ താന്‍ പൂര്‍ണ്ണയാകില്ലെന്നും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പില്‍ മഷൂറ കുറിക്കുന്നുണ്ട്. വയലറ്റ് നിറത്തിലുള്ള ഗൗണാണ് ബേബി ഷവര്‍ ദിനത്തില്‍ മഷൂറ ധരിച്ചത്.

Advertisement