മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി സോനു സതീഷ്. നർത്തകിയും അവതാരകയും ഒക്കെയായി സോനു മലയാളികൾക്ക് മുന്നിലെത്തിയ താരത്തിന് ആരാധകരും ഏറെയാണ്. ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് സോനു.
ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാൻ എത്തിയ സോനു പിന്നീട് തിരക്കേറിയ താരമാകുകയായിരുന്നു. സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിതയാകുന്നത്.
2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആയിരുന്നു വരൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ സോനു ഒരു പെൺകുഞ്ഞ് ജനിച്ച സന്തോഷവും ആരാധകരോടായി പങ്കുവെച്ചിരുന്നു. അതേസമയം, താരത്തിന്റെ സ്വകാര്യ ജീവിതം സന്തുഷ്ടമാണെങ്കിലും നിരവധി ഗോസിപ്പുകളും വിവാദങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു.
കുച്ചിപ്പുടി നർത്തകിയായ സോനുവിന്റെ കരിയർ തുടങ്ങിയതും നൃത്തത്തിലൂടെയാണ്. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു സോനു. പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും സമ്മാനങ്ങൾ സ്വന്തമാക്കുന്നതായിരുന്നു സോനുവിന്റെ ശീലം. അങ്ങനെയിരിക്കെ ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ അവതരാകയായി മാറുകയായിരുന്നു. ടെലിവിഷനിലം ജനപ്രിയ പരിപാടികളിലൊന്നായ വാൽക്കണ്ണാടിയുടെ അവതാരകയായിട്ടായിരുന്നു തുടക്കം.
തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ സോനു വിവാഹിതയായി. പ്രമുഖനടനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇന്റസ്ട്രിയിൽ അന്ന് സോനു ഒട്ടും സജീവമായിരുന്നില്ല. നടനാകട്ടെ പ്രശസ്തനും. എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. അധികം വൈകാതെ ആ ബന്ധം വേർപിരിഞ്ഞു. പക്ഷെ ജീവിതത്തിലെ തിരിച്ചടി കരിയറിൽ സംഭവിക്കാതിരിക്കാൻ സോനു ശക്തമായി പൊരുതി.
ബാഗ്ലൂർ അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചുപ്പുടിയിൽ എം എ നേടിയ താരം നൃത്തത്തിലൂടെ തന്നെ തിരിച്ചുവരവ് നടത്തി. തുടർന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു സോനുവിന്റെ തിരിച്ചുവരവ്. സ്ത്രീധനം എന്ന സീരിയലിൽ വാണി എന്ന നെഗറ്റീവ് വേഷം ചെയ്തതോടെയാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായത്. ഈ വേഷം ഹിറ്റായതോടെ പിന്നീട് കരിയറിൽ സോനുവിന് ധാരാളം അവസരങ്ങൾ ലഭിച്ചു. നെഗറ്റീവ് വേഷങ്ങളിൽ നിന്ന് നായികാ വേഷങ്ങളിലേക്ക് മാറി. വാണി എന്ന കഥാപാത്രമായി വന്നപ്പോൾ വെറുത്തവർ പലരും ഭാര്യയിലെ സോനുവിന്റെ കഥാപാത്രത്തിന് ആരാധിക്കാൻ തുടങ്ങി.സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന സുമംഗലി ഭവ എന്ന സീരിയലിലാണ് ഏറ്റവും ഒടുവിൽ സോനു അഭിനയിച്ചത്.
അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിന് ഇടയിലാണ് താരം വിവാഹിതയായത്. ഭാര്യ സീരിയൽ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്തായിരുന്നു വിവാഹം. ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശി അജയ്യാണ് സോനുവിന്റെ ഭർത്താവ്. ബാംഗ്ലൂരിൽ പഠിയ്ക്കുന്ന സമയത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിച്ചതെന്നാണ് വെളിപ്പെടുത്തൽ. വിവാഹ ശേഷവും സോനു അഭിനയ രംഗത്ത് സജീവമായി.
പിന്നാലെ സോനു ഗർഭിണിയായതോടെയാണ് അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തത്. തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ച സന്തോഷ വാർത്ത സോനു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആശംസകളുമായി നിരവധി പേരാണ് ഓടിയെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സോനു. തന്റെ ഓരോ പുതിയ വിശേഷങ്ങളും സോനു പങ്കുവയ്ക്കാറുണ്ട്.