ഒടുവിൽ ഞങ്ങളത് ചെയ്തു, വേദനയുള്ള കാര്യമാണെങ്കിലും ചെയ്യാതിരിക്കാനാവില്ലല്ലോ, എന്ന് സോനു സതീഷ്; കുഞ്ഞുങ്ങൾക്ക് മൊബൈൽ നൽകരുതെന്നും താരം

259

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീരിയൽ നടി സോനു സതീഷ്. ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് സോനു. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാൻ എത്തിയ സോനു പിന്നീട് തിരക്കേറിയ താരം ആയി മാറുകുക ആയിരുന്നു.

സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സോനു. നിരവധി നൃത്ത പരിപാടികളും താരം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിത ആകുന്നത്. 2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആയിരുന്നു വരൻ. അടുത്തിടെ താരത്തിന് കുഞ്ഞും ജനിച്ചിരുന്നു. ഇപ്പോൾ കുഞ്ഞുവാവ വന്നശേഷം അഭിനയത്തിനും നൃത്തത്തിനും ഇടവേള നൽകിയിരിക്കുക ആണ് താരം.

ALSO READ- ‘എന്റെ രാജ്യത്തെ റാണിയാണ് നീ’! പ്രിയതമയ്ക്ക് ആശംസകളുമായി വിധുപ്രതാപ്; ഏറ്റെടുത്ത് ആരാധകരും

മകൾ ആത്മീയയ്ക്ക് ഒപ്പം തിരക്കിലാണ് സോനു.. ഇപ്പോഴിതാ മകൾക്ക് കാത് കുത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ പങ്കിട്ട് സോനു തന്നെയാണ് സോഷ്യൽമീഡിയയിലൂടെ എത്തിയത്.മൊബൈലിൽ നോക്കിയിരിക്കുകയായിരുന്ന കുഞ്ഞിന്റെ ശ്രദ്ധതിരിക്കാതെയാണ് കാത് കുത്തിയത്. എന്നാൽ കുഞ്ഞ് കാതുകുത്തിയതോടെ വേദനയെടുത്ത് വാവിട്ട് നിലവിളിക്കുകയായിരുന്നു. ഈ സമയത്ത് സോനു കുഞ്ഞിനെ ചേർത്തുപിടിച്ച് കരച്ചിൽ മാറ്റുകയായിരുന്നു.

ഇതിന് പിന്നാലെ താരം പറഞ്ഞതിങ്ങനെ, ‘ഒടുവിൽ ഞങ്ങളത് ചെയ്തു. വേദനയുള്ള കാര്യമാണ്. പക്ഷേ, ചെയ്യാതിരിക്കാനാവില്ലല്ലോ. മൊബൈലിൽ കുഞ്ഞിന് വീഡിയോ കാണിക്കുന്നത് ഞാനൊരിക്കലും പോത്സാഹിപ്പിക്കില്ല, ചില സാഹചര്യങ്ങളിൽ അത് ചെയ്തേ മതിയാവൂ’- എന്നാണ് വാക്കുകൾ.അയ്യോ, ചക്കരേ എന്നായിരുന്നു അശ്വതിയുടെ കമന്റ്. കരയിപ്പിച്ച് കളഞ്ഞു, ഇപ്പോ സുന്ദരിക്കുട്ടിയായി തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുൻപ്, താനിപ്പോൾ നൃത്തത്തിൽ പിഎച്ച്ഡിക്കു ജോയിൻ ചെയ്തുവെന്നും ഭർത്താവിനൊപ്പം ആന്ധ്രയിൽ ആണെന്നും സോനു വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയറാണ്, തങ്ങൾക്കൊപ്പം അമ്മയുമുണ്ട് എന്നും വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ സോനു പറഞ്ഞു.

ALSO READ- മിമിക്രി കളിച്ചു നടക്കുന്നതിനാൽ അനൂജയുടെ വീട്ടുകാർ എതിത്തു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പ്രണയ വിവാഹ ജീവിതം

താൻ ലുക്ക് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലൊന്നുമല്ല. ബോഡിയുടെ ചെറിയ ചില ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നടക്കാൻ തുടങ്ങി എന്നും സോനു പറഞ്ഞു. മോൾക്കാണ് തൽക്കാലം മുൻഗണന എന്നും അഭിമുഖത്തിൽ സോനു കൂട്ടിച്ചേർത്തു. ശരീരത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങളുടെ അമ്മയോട് തന്നെ ചോദിയ്ക്കുക.

നിങ്ങളെ പ്രസവിച്ച സമയത്ത് ഈ അവസ്ഥയിലൂടെ എല്ലാം അവർ എങ്ങിനെയാണ് കടന്ന് പോയത് എന്ന് വളരെ വ്യക്തമായി അവർ വിശദീകരിച്ചു തരും. പ്രസവത്തിന് ശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവളോട് അവളുടെ ശരീരത്തെ കുറിച്ച് കമന്റ് ചെയ്യുന്നതിന് പകരം, സുഖമാണോ എന്ന് ഒന്ന് ചോദിയ്ക്കുക എന്നും സോനു പറഞ്ഞിരുന്നു.

തന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാലും ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് കുഴപ്പമില്ല. ഞാൻ മൈൻഡ് ചെയ്യാറില്ല എന്ന് പറയുകയാണ് സോനു സതീഷ്. പലരും മോശം കമന്റുകളിൽ തകരും. എല്ലാവരും സ്ട്രോങ് അല്ലല്ലോ. അങ്ങനെയുള്ളവർക്കു ധൈര്യം പകരാനായിട്ടാണ് താനിത് പറയുന്നതെന്നും സോനു വെളിപ്പെടുത്തിയിരുന്നു.

Advertisement