മോഹന്‍ലാലും മീനയും പ്രണയിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ മനസിളകി; ഭര്‍ത്താവ് റൊമാന്റിക് ആയത് എങ്ങനെയെന്ന് വെളിപ്പെടുത്തി നടി സോണിയ

142

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിന്നിരുന്ന നടിയാണ് സോണിയ. ഏതാണ്ട് നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് 3ഡിയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്ത് കൈയ്യടി നേടിയിരുന്നു.

ഇതില്‍ ബാലതാരമായാണ് സോണിയ എത്തിയത്. അവിടെ നിന്നങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പമുള്ള തേന്മാവിന്‍ കൊമ്പത്ത് എന്ന സനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

സോണിയയ്ക്ക് തമിഴ് നാടിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളെയാണ് വിവാഹം ചെയ്തത്. തമിഴ് നടനും സംവിധായകനുമായ ബോസ്സ് വെങ്കടാണ് താരത്തിന്റെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹശേഷവും അഭിനയ ജീവിതത്തില്‍ സജീവമാണ് സോണിയ. അമ്മ വേഷങ്ങളിലും വെല്ലുവിളി നിറഞ്ഞ നെഗറ്റീവ് വേഷങ്ങളിലും സോണിയ തിളങ്ങുകയാണ്.

ALSO READ- മൗനരാഗത്തിലെ വില്ലത്തിയായി മനംകവര്‍ന്ന പ്രതീക്ഷയ്ക്ക് മാംഗല്യം; മൗനരാഗത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം കണ്ടെത്തി ആരാധകര്‍!

താരമിപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ആദ്യമേ ഞാന്‍ പറയുമായിരുന്നെന്നും തമിഴ്‌നാട്ടുകാരനായിരുന്നു മനസിലെന്നുമാണ് സോണിയ പറയുന്നത്.

ജീവിതത്തില്‍ അതുപോലെ തന്നെ സംഭവിച്ചു. സോണിയ തന്റെ ഭര്‍ത്താവ് ഒരു തമിഴ് നടനാണ്, സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന അദ്ദേഹം പക്ഷെ ജീവിതത്തില്‍ വളരെ സീരിയസ് ആയിട്ടുള്ള വ്യക്തിയാണെന്നാണ് പറയുന്നത്. അതിന്റേ നേരെ ഓപ്പോസിറ്റാണ് താനെന്നും കുട്ടിക്കളിയാണ് എപ്പോഴുമെന്നും സോണിയ പറഞ്ഞു.

ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് പരിചയപ്പെട്ടത്. അന്ന് പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. അദ്ദേഹം കുറച്ച് സ്ട്രിക്റ്റ് ആണ്. നേരിട്ട് വന്ന് വിവാഹം കഴിച്ചോട്ടെ എന്ന് ഒരൊറ്റ ചോദ്യമാണ് എന്നും സോണിയ പറയുന്നു.

എന്നാല്‍ അന്ന് പറ്റില്ലെന്നാണ് പറഞ്ഞത്. എനിക്ക് ഭയങ്കര ദേഷ്യമാണ്, കുട്ടിക്കളി കൂടുതലാണ്, ഒരു ഭാര്യയാക്കാന്‍ പറ്റിയ മെറ്റീരിയല്‍ അല്ല എന്നൊക്കെ പറഞ്ഞെങ്കിലും ഇപ്പോഴാണ് എന്നെ കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നാണ് അദ്ദേഹം തിരിച്ചുപറഞ്ഞത്.

ALSO READ- മഷൂറയുടെ വേലക്കാരിയാണ് ബഷിയുടെ ആദ്യ ഭാര്യ സുഹാന; ബൈസെക്ഷ്വല്‍ ആണവരെന്നും അശ്ലീലം പറഞ്ഞ് സ്ത്രീ; അതിന് നിങ്ങള്‍ക്കെന്താ എന്ന് വായടപ്പിച്ച് ഖായിസ്

അമ്മക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു എന്നാല്‍ മോളുടെ ഭര്‍ത്താവായി കാണുന്നത് അത്ര ഇഷ്ടമായിരുന്നില്ല. അദ്ദേഹം കരിയറില്‍ ഒന്നും ഒരുപാട് കഷ്ടപ്പെടുന്ന കാലമായിരുന്നു അത്. പിന്നീട് ഈ വിവാഹം അതങ്ങ് നടന്നെങ്കിലും അദ്ദേഹം ഒട്ടും റൊമാന്റിക് ആയിരുന്നില്ല.

സ്‌നേഹം ഉള്ളിലുണ്ടെങ്കിലും പുറത്ത് കാണിക്കാത്ത പ്രകൃതമാണ്. പിന്നീട് ഇതിനൊരു മാറ്റം ഉണ്ടായത് മോഹന്‍ലാല്‍-മീന ജോഡിയുടെ ചിത്രം കാരണമാണെന്നാണ് സോണിയ പറയുന്നത്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ കണ്ടാണ് അദ്ദേഹം മാറിയതെന്ന് സോണിയ പറയുന്നു.

ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത് അഭിനയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി സിനിമ പലവട്ടം കണ്ടു. സ്‌ക്രിപ്റ്റ് എഴുതുന്നതിന്റെ ഭാഗമായി ആ സിനിമ പല തവണ അദ്ദേഹം കണ്ടതോടെയാണ് ഇതുവരെ പുറത്തുകാണിക്കാത്ത സ്‌നേഹത്തെ കുറിച്ച് ആലോചിച്ച് മനസ്താപം തോന്നിയത്. തുടര്‍ന്ന് മാറ്റങ്ങള്‍ കണ്ടുതുടങ്ങി, എന്നോട് പ്രണയം കാണിച്ച് തുടങ്ങിയെന്നും വിവാഹത്തിന് 15 വര്‍ഷം കഴിഞ്ഞാണ് ഭര്‍ത്താവ് റൊമാന്റികായി മാറിയതെന്നും സോണിയ പറയുന്നു.

Advertisement