ഞാനൊരു പെര്‍ഫക്ട് ഭാര്യയല്ല, 2023 എന്ന വര്‍ഷം നിങ്ങളെ സംബന്ധിച്ച് വളരെ മോശമായിരുന്നു; സോണിയയുടെ വാക്കുകള്‍

33

പ്രേക്ഷകർ ഇന്നും ഇഷ്ടത്തോടെ കാണുന്ന സിനിമയാണ് തേന്മാവിൻ കൊമ്പത്ത്, ശോഭന മോഹൻലാൽ ജോഡികളായി എത്തിയ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു കള്ളിപ്പൂങ്കുയിലെ. നടി സോണിയ ബോസ് ആണ് ഇതിൽ അഭിനയിച്ചത്. 

തമിഴ് സിനിമകളിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന സോണിയ പിന്നീട് നിരവധി സിനിമയിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോസ് വെങ്കിടാണ് സോണിയുടെ ഭർത്താവ്. ഇവരുടെത് പ്രണയം വിവാഹമായിരുന്നു. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി.

Advertisements

ഭർത്താവിനൊപ്പം ചേർന്ന് നിൽക്കുന്ന മനോഹരമായ ഒരു ഫോട്ടോയ്ക്കൊപ്പമാണ് സോണിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ”ഞാനൊരു പെർഫക്ട് ഭാര്യയല്ല. പക്ഷെ നിങ്ങളുടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും, എല്ലാ വിജയത്തിലും പരാജയത്തിലും ഞാൻ കൂടെയുണ്ടാവും. എനിക്കറിയാം 2023 എന്ന വർഷം നിങ്ങളെ സംബന്ധിച്ച് വളരെ മോശമായിരുന്നു. അതിനെ മറികടക്കാനും, നല്ല ഒരു നാളെയിലേക്ക് കടക്കാനും എല്ലാ ധൈര്യവും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

നിങ്ങൾക്ക് ആയിരം മടങ്ങ് വിജയങ്ങളും, വലിയ വളർച്ചയും, ഉയരങ്ങളും ഉണ്ടാവും. അതെല്ലാം മിസിസ് സോണിയ ബോസ് ആയി അരികത്ത് നിന്ന് ഞാൻ കാണും. ഞാനും മക്കളും നിങ്ങളെ അത്രയധികം സ്നേഹിക്കുന്നു” എന്ന് പറഞ്ഞാണ് സോണിയ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.

 

Advertisement