കരീന കപൂറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോനം കപൂർ

23

സൂപ്പർതാരം സെയ്ഫ് അലി ഖാനും താരസുന്ദരി കരീന കപൂറും ബോളിവുഡിന്റെ താരദമ്പതികളാണ് . ഇരുവർക്കും തൈമൂർ എന്ന ഒരു മകനുമുണ്ട്.

മൂവരും എപ്പോഴും ബോളിവുഡ് വാർത്തകളിൽ ഇടം പിടിക്കുന്നവരാണ്. ഫിറ്റ്നസിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് കരീന കപൂർ.

Advertisements

മകൻ തൈമൂറിന്റെ ജനനശേഷം സീറോ സൈസിൽ നിന്നും പ്ലസ് സൈസിൽ എത്തിയിരുന്ന താരം വീണ്ടും പഴയ സീറോ സൈസിലേക്ക് തിരിച്ചെത്തിയത് കഠിനമായ വ്യായാമത്തിലൂടെയാണ്.

സാമൂഹിക മാധ്യമങ്ങളിൽ കരീനയുടെ വിശേഷങ്ങൾ എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോഴിതാ കരീനയുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബന്ധുവും സുഹൃത്തുമായ സോനം കപൂർ.

സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്ന രഹസ്യമാണ് കരീനയെക്കുറിച്ച് സോനം പറയുന്നത്. അർബ്ബാസ് ഖാന്റെ ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ചും അവരുടെ ആർക്കുമറിയാത്ത ഒരു രഹസ്യത്തെക്കുറിച്ചും സോനം സംസാരിച്ചത്.

കരീന കപൂറിന് കള്ളപ്പേരിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെന്നാണ് സോനം വെളിപ്പെടുത്തിയത്.

കരീന സമൂഹമാധ്യമങ്ങളിൽ ഇല്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സോനത്തിന്റെ തകർപ്പൻ മറുപടി. കരീന സമൂഹമാധ്യമങ്ങളിൽ ഉണ്ട്. പക്ഷേ അതൊരു കള്ളപ്പേരിലാണ് സോനം വ്യക്തമാക്കി.

Advertisement