ദിലീപിനെ അടിക്കേണ്ടി വന്നു; ജാഡ മറ്റുള്ളവരും കാണട്ടെ പോയി കാരവാനിൽ ഇരിക്കൂവെന്ന് പ്രിയദർശൻ പറഞ്ഞു: സോന നായർ

18146

നിരവധി മികച്ച സിനിമകളിലും സീരിയലുകളിലും ആയി മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ്.സോനാ നായർ. പൊതുവെ ഗൗരവമുള്ള വേഷങ്ങളിലാണ് സേനാ നായരെ കാണാറെങ്കിലും കോമഡി വേഷങ്ങളിലും സോനാ നായർ കയ്യടി നേടിയിട്ടുണ്ട്. വർഷങ്ങളായി സിനിമയിലും ടെലിവിഷനുമെല്ലാം നിറഞ്ഞു നിൽക്കുന്ന സോനാ നായർക്ക് ഓർത്തിരിക്കാൻ സാധിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിക്കാൻ സാധിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർക്ക് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് സോന നായർ.

ഫൈനൽസ് ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ പോലെ തന്നെ സീരിയലുകളിലും സജീവമാണ് സോന നായർ. മയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ, ഡോക്ടർ ഇന്നസെന്റാണ് തുടങ്ങിയ സിനിമകളിൽ സോന നായർ കോമഡി ചെയ്ത് കയ്യടി നേടിയിരുന്നു.

Advertisements

കഴിഞ്ഞ 25 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനേത്രി കൂടിയാണ് സോന നായർ. വ്യത്യസ്ത മായ കഥാപാത്രങ്ങളിലൂടെ സോന നായർ എന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്. സോന നായർ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമായിരിക്കും സിനിമ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓർമ്മ വരുന്നത്.

ALSO READ- വർഷങ്ങളായുള്ള പ്രണയം, എൻഗേജ്മെന്റ് വരെ കഴിഞ്ഞിട്ടും റിലേഷൻഷിപ്പ് ബ്രേക്കപ്പായി; യൂട്യൂബിലൂടെ എല്ലാം പബ്ലിക്കാക്കിയതിൽ കുറ്റബോധം തോന്നുന്നു, മനസ് തുറന്ന് ഹില

അത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോന നായർ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതേസമയം, ഹിന്ദിയിലടക്കം അഭിനയിച്ച സോന നായർ സംവിധായകൻ പ്രിയദർശന്റെ ചിത്രീകരണ രീതിയെക്കുറിച്ച് സോന നായർ മനസ് തുറക്കുകയാണ്.
മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്.

ഓരോ സ്‌കൂളിലും ഓരോ രീതിയാണ്. പ്രിയൻ ചേട്ടന്റെ സ്‌കൂളിൽ നോ റിഹേഴ്സൽ എന്നാണ് നിയമമെന്ന് സോന നായർ പറയുന്നു. പ്രിയദർശൻ നേരെ ഷോട്ടിലേക്കാണ് പോവുക. പ്രോംറ്റിംഗുമില്ല. എത്ര വലുതാണെങ്കിലും എല്ലാവരും ഡയലോഗ് കാണാതെ പഠിച്ചിരിക്കണം. എന്റെ ആദ്യത്തെ സീൻ ദിലിപേട്ടനെ അടിക്കുന്ന രംഗമായിരുന്നു. ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോൾ എഡി വന്ന് ഇതാണ് സീനെന്ന് പറഞ്ഞു. ഞാൻ നോക്കി ഓക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എഡി വന്ന് പ്രോംറ്റിംഗില്ല ഡയലോഗ് പഠിച്ചോളൂവെന്ന് പറഞ്ഞുതാടെ പ്രോംറ്റിംഗ് ഇല്ലേ എന്ന് ചോദിച്ച് ഞാൻ ഞെട്ടി.

ALSO READ-‘അമ്മയാവാൻ ഇനി ദിവസങ്ങൾ മാത്രം’; സന്തോഷത്തിൽ ആറാടി മൃദുല വിജയ്; ഒപ്പം ചേർന്ന് ആരാധകരും

‘നോക്കുമ്പോൾ നീളമുള്ള രംഗമാണ്. എന്റെ ഡയലോഗാണ് ഏറ്റവും നീളമുള്ളത്. ആ സീൻ എന്റേതാണ്. അങ്ങനെ അവിടെയിരുന്ന് ഡയലോഗ് പഠിച്ചു. എല്ലാവരും ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഇത്രയും പേര് ചുറ്റും നിൽക്കുന്നുണ്ട്. ഇങ്ങനെയാണ് രംഗമെന്ന് പറഞ്ഞു. അടിക്കുമ്പോൾ എവിടെയാണ് അടിക്കുന്നതെന്ന് സോന പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. റിഹേഴ്സലിന് നോക്കാലോ എന്ന് കരുതി നിൽക്കുമ്പോൾ ഓക്കെ ഗോ ഫോർ ടേക്ക് എന്ന്. എല്ലാവരും നിശബ്ദരായി. ഞാൻ അത്ഭുതപ്പെട്ടു പോയി’- സോന അമ്പരന്ന തന്റെ അനുഭവം വിവരിക്കുന്നതിങ്ങനെ.

ടേക്ക് പോകുന്നു, ഡയലോഗ് പറയുന്നു, അടിക്കുന്നു. എനിക്കറിയില്ല എങ്ങനെയാണ് ദിലീപിനെ അടിച്ചതെന്ന്. റിഹേഴ്സലാണ് ടേക്ക്. ഒന്നും കൂടെ വേണമോ എന്ന് പേരിയൻ ചേട്ടനോട് ചോദിച്ചപ്പോൾ എന്തിനാണ് മനോഹരമായിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു വച്ചാൽ നല്ല ആർട്ടിസ്റ്റുകളെയാണ് ഞാൻ കൊണ്ടു വരുന്നത്. എന്തിനാണ് റിഹേഴ്സൽ എന്നും പറഞ്ഞ് അവരെ പിന്നേയും പരീക്ഷിക്കുന്നത് എന്നാണെന്നും സോന നായർ വിശദീകരിക്കുന്നു.

എന്നാൽ അതേസമയം മൂന്ന് തവണ റിഹേഴ്സൽ ചെയ്യിക്കുന്നവരുമുണ്ട്. റിഹേഴ്സലിൽ ചെയ്തത് തന്നെ ടേക്കിൽ കൊണ്ടുവരാൻ പറയുന്നവരുമുണ്ട്. ഓരോ സംവിധായകർക്കും ഓരോ രീതിയാണ്. ഓരോരുത്തരുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണല്ലോയെന്നും താരം അഭിപ്രായപ്പെട്ടു.

ഹിന്ദി സിനിമാലോകത്ത് അഭിനയിക്കുമ്പോൾ തനിക്ക് സ്വന്തമായി കാരവാൻ ഉണ്ടായിരുന്നു എന്നാണ് സോന നായർ പറയുന്നത്. മലയാളത്തിൽ നരൻ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഹിന്ദിയിൽ അഭിനയിക്കുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദിയിൽ വിനയ പ്രസാദിന്റെ വേഷത്തിൽ താനാണ് എത്തിയതെന്നും താരം പറയുന്നു. ബിജു മേനോന്റെ കഥാപാത്രം ചെയ്തത് നാനാ പടേക്കറായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. ഇവിടുത്തെ അമ്പിളി ചേട്ടനെ പോലെയുള്ള അവിടുത്തെ നടനാണ് പരേഷ് റാവൽ. അദ്ദേഹം സ്പോട്ടിൽ കയ്യിൽ നിന്നും ഇടും. ഹിന്ദി അറിയില്ലെങ്കിൽ ഒപ്പം നിൽക്കാൻ പറ്റില്ല. എനിക്ക് ഹിന്ദി അറിയാമായിരുന്നത് കൊണ്ട് കൂടെ ചെയ്യാൻ സാധിച്ചുവെന്നും സോന നായരുടെ വാക്കുകൾ.

അതേസമയം, ഹിന്ദിയിൽ ഷോട്ട് കഴിഞ്ഞാലും ഞാൻ പോകില്ല. അവിടെ തന്നെയിരുന്ന് മറ്റുള്ളവർ അഭിനയിക്കുന്നതൊക്കെ കണ്ടിരിക്കും. പ്രിയൻ ചേട്ടൻ വഴക്ക് പറയും. പോയി കാരവനിൽ ഇരിക്കൂ, മലയാളികളുടെ ജാഡ അവരും കാണട്ടെ എന്ന് പറഞ്ഞ് പ്രിയൻ ചേട്ടൻ എപ്പോഴും കളിയാക്കുമായിരുന്നുവെന്നും സ്വന്തമായി തനിക്ക് സ്വന്തമായി ഒരു കാരവൻ ഒക്കെ ഉണ്ടായിരുന്നു എന്നും സോന നായർ വിശദീകരിക്കുന്നു.

Advertisement