വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സോനാ നായര്‍. സിനിമയ്ക്ക് പിന്നാലെ മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് നടി സോന നായര്‍. സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ടീമിന്റെ ടിപി ബാരഗോപാലന്‍ എംഎ എന്ന സിനിമയില്‍ ബാലതാരം ആയിട്ടാണ് 1986ല്‍ സോനാ നായര്‍ മലയാള സിനിമാ ആഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് 1996 ല്‍ തൂവല്‍ക്കൊട്ടാരം ചിത്രത്തിലൂടെ പ്രധാന റോളിലെത്തിയ സോന നായര്‍ നിരവധി വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുക ആയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
തമിഴ് സീരിയല്‍ രംഗത്തും സോന നായര്‍ ഇപ്പോള്‍ പ്രശസ്തയാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഒത്തിരി വിഷമിച്ചിരിക്കുമ്പോള്‍ മനസ്സിനെ മനഃപ്പൂര്‍വ്വം വഴിതിരിച്ചുവിടാനായി ശ്രമിക്കാറുണ്ടെന്ന് താരം പറയുന്നു.
പിന്നെ പുസ്തകം വായിക്കുകയും പാട്ടുകേള്‍ക്കുകയും സിനിമ കാണുകയും ചെയ്യും. നൃത്ത പഠനവും തുടരുന്നുണ്ടെന്നും സിനിമാട്ടോഗ്രാഫറായ ഉദയന്‍ അമ്പാടിയാണ് തന്റെ ഭര്‍ത്താവെന്നും വിവാഹം കഴിഞ്ഞിട്ട് 27 വര്‍ഷമായെങ്കിലും തങ്ങള്‍ക്ക് മക്കളില്ലെന്നും സോന പറയുന്നു.
Also Read:മോഹന്‍ലാലിന്റെ 360മത്തെ ചിത്രം; തന്റെ പുതിയ സിനിമയെ കുറിച്ച് ലാല്‍
അതാലോചിച്ച് അധികം സങ്കടപ്പെടാറില്ല. താന്‍ സിനിമയിലേക്ക് എത്തിയത് അച്ഛന്റെയും അമ്മയുടെയും പിന്തുണ കൊണ്ടാണെന്നും കാലാജീവിതത്തിന് അവരുടെ പിന്തുണ ചെറുതല്ലെന്നും അച്ഛനായിരുന്നു ലൊക്കേഷനിലൊക്കെ തനിക്കൊപ്പം വന്നിരുന്നതെന്നും സോന പറയുന്നു.