വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സോനാ നായര്‍. സിനിമയ്ക്ക് പിന്നാലെ മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് നടി സോന നായര്‍. സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ടീമിന്റെ ടിപി ബാരഗോപാലന്‍ എംഎ എന്ന സിനിമയില്‍ ബാലതാരം ആയിട്ടാണ് 1986ല്‍ സോനാ നായര്‍ മലയാള സിനിമാ ആഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് 1996 ല്‍ തൂവല്‍ക്കൊട്ടാരം ചിത്രത്തിലൂടെ പ്രധാന റോളിലെത്തിയ സോന നായര്‍ നിരവധി വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുക ആയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
തമിഴ് സീരിയല്‍ രംഗത്തും സോന നായര്‍ ഇപ്പോള്‍ പ്രശസ്തയാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ സോന നായര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റേത് പ്രണയവിവാഹമായിരുന്നു. ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രാഫറാണെന്നും തന്നേക്കാള്‍ മുമ്പേ അദ്ദേഹം സിനിമയിലുണ്ടെന്നും സോന നായര്‍ പറയുന്നു.
തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 27 വര്‍ഷമായി. തങ്ങള്‍ക്ക് ഇതുവരെ കുട്ടികളായിട്ടില്ലെന്നും തന്റെ മാതാപിതാക്കള്‍ കലാജീവിതത്തിന് ഒത്തിരി പിന്തുണ നല്‍കിയിട്ടുണ്ടെന്നും നെയ്ത്തുകാരനിലെ ഗീത എന്ന കഥാപാത്രമാണ് താന്‍ സിനിമയില്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമെന്നും സോന നായര്‍ പറയുന്നു.
നരനില്‍ താന്‍ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതും ഒരിക്കലും മറക്കാനാവില്ലെന്നും താന്‍ മടിയോടെയാണ് ആ കഥാപാത്രം ചെയ്തതെന്നും ജോഷി സാറിന്റെ സിനിമയാണെന്ന കാരണം കൊണ്ടാണ് താന്‍ ആ കഥാപാത്രം ചെയ്തതെന്നും സോന നായര്‍ പറയുന്നു.