ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെ രണ്ട് രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത് ; സോളോ ട്രാവലിംഗുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് മറുപടി നൽകി ലക്ഷ്മി നായർ

237

ചാനൽ പരിപാടികളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയുമായി പ്രേക്ഷകർക്ക് സുപരിചിതയാണ് ലക്ഷ്മി നായർ. പാചക പരിപാടികളാണ് ചാനലിൽ ചെയ്യുന്നതെങ്കിൽ യാത്രയും മോട്ടിവേഷനുമൊക്കെ യൂട്യൂബ് ചാനലിലെ വിഷയങ്ങളാണ്. വീട്ടുവിശേഷങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം പങ്കിട്ട് സജീവമാണ് ലക്ഷ്മി നായർ.

മകളേയും കുടുംബത്തേയും കാണാനായി മാഞ്ചസ്റ്ററിലേക്ക് പോയിരിക്കുകയാണ് ലക്ഷ്മി നായർ. ഒറ്റ പ്രസവത്തിൽ മകൾക്ക് മൂന്ന് മക്കളുണ്ടായതിനെക്കുറിച്ചും കൊച്ചുമക്കളുടെ വിശേഷങ്ങളുമെല്ലാം അവർ നേരത്തെ പങ്കുവെച്ചിരുന്നു. സോളോ ട്രാവലിംഗിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Advertisements

ALSO READ

വിവാഹം കഴിഞ്ഞപ്പോഴും മകളുണ്ടായപ്പോഴുമെല്ലാം വേദനിപ്പിക്കുന്ന തരത്തിലുള്ള കുറേ കമന്റുകൾ കേട്ടു, ഇപ്പോഴും പല രീതിയിൽ നമ്മളെ വിഷമിപ്പിക്കുന്നവരുണ്ട്; അതൊക്കെ അതിജീവിച്ച് ഞങ്ങൾ മുന്നേറുന്നതിനിടയിലാണ് ഇത്തരത്തിലുള്ള വിഷമിപ്പിയ്ക്കുന്ന വാർത്തകൾ: ശ്രദ്ധ നേടി ഷിഹാബിന്റേയും ഷഹാനയുടേയും വീഡിയോ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സോളോ ട്രാവലറാണ് ശരിക്കും ഞാൻ. ഷൂട്ടിംഗിന്റെ ആവശ്യത്തിന് പോവുമ്പോൾ ഞാൻ സോളോ ട്രാവലറല്ല. സ്‌ക്രീനിൽ ഞാൻ മാത്രമേയുള്ളൂവെങ്കിലും എന്നോടൊപ്പം ആളുകളുണ്ടാവാറുണ്ട്. യൂട്യൂബ് ചാനലിലായി വീഡിയോ എടുക്കുമ്പോഴും എനിക്കൊപ്പം ക്യാമറാമാനുണ്ടാവും. കൂടുതൽ ആളുകൾ വരുമ്പോൾ ചെലവ് കൂടും. മിനിമം ബഡ്ജറ്റ് നോക്കിയാണ് യാത്രകൾ. പണ്ടുതൊട്ടേ യാത്ര ചെയ്യുന്നയാളാണ് ഞാൻ. കൂടുതൽ സമയവും ഒറ്റയ്ക്കായാണ് യാത്ര ചെയ്യാറുള്ളത്.

ഒറ്റയ്ക്ക് പോവുന്നതിനെ രണ്ട് രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. എന്തിനാണ് സ്ത്രീകൾ ഒറ്റയ്ക്ക് പോവുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. ഒറ്റയ്ക്ക് പോവുന്നത് സേഫാണോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഒറ്റയ്ക്ക് പോവാനാഗ്രഹിക്കുന്നവരും ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. ആളുകളുടെ ഇടയിലുള്ള തെറ്റിദ്ധാരണ മാറി ചിലർക്കെങ്കിലും ഇത് മോട്ടിവേഷനായി മാറുമെന്ന് കരുതുന്നു. കൂടെയാളില്ലാത്തതിനാൽ നമ്മുടെ സ്വപ്നങ്ങൾ മാറ്റിവെക്കുന്നവരോടാണ് എനിക്ക് പറയാനുള്ളത്. ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതമാണ് എനിക്ക് ലഭിച്ചത്. അതിൽ ഞാനെപ്പോഴും ദൈവത്തോട് നന്ദിയുള്ളവളാണ്.

ALSO READ

നീണ്ട നാളത്തെ ആഗ്രഹം സഫലമാക്കി ബഷീർ ബഷി ; ഭാര്യമാർക്കും മക്കൾക്കുമൊപ്പം പുതിയ വീട്ടിൽ ; എപ്പോഴും ഈ സന്തോഷം ഉണ്ടാവട്ടെയെന്ന് ആരാധകർ

ഒറ്റയ്ക്ക് പോവുമ്പോൾ മറ്റുള്ളവരെന്ത് കരുതും, ചീത്തപ്പേരാവുമോ, എന്തെങ്കിലും തടസമുണ്ടാവുമോയെന്നൊക്കെയാണ് പലരുടേയും ചോദ്യങ്ങൾ. മറ്റുള്ളവർ എന്ത് പറയുമെന്ന ചിന്ത അവഗണിക്കാൻ പഠിക്കണം. ആദ്യത്തെ പ്രാവശ്യം ഒറ്റയ്ക്ക് പോവുമ്പോൾ പേടിയുണ്ടാവൂ, പിന്നീടത് മാറും.

ഒറ്റയ്ക്ക് പോയാൽ ആത്മവിശ്വാസം കൂടും. കോൺഫിഡൻസ് ലെവൽ കൂടിയാൽ അത് പല കാര്യങ്ങളിലും ഗുണകരമായി മാറും. വീട്ടുകാരെ കൺവിൻസ് ചെയ്യുകയാണ് ആദ്യത്തെ കാര്യം. നമുക്ക് ധൈര്യമുണ്ടെങ്കിലല്ലേ വീട്ടുകാരെ ബോധ്യപ്പെടുത്താൻ പറ്റൂ. സോളോ ട്രാവലിംഗുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് മറുപടിയേകിയുള്ള വീഡിയോ ഇതിനകം തന്നെ വൈറലായിരിയ്ക്കുകയാണ്.

 

Advertisement