വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്; നിറചിരിയോടെ കൈയ്യടിച്ചും നൃത്തം ചവിട്ടിയും ഭാവന : ഇൻസ്റ്റാഗ്രാമിൽ തരംഗമായി പുതിയ വീഡിയോ!

66

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. താരം സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഭാവന പങ്കിടുന്ന പോസ്റ്റുകളൊക്കെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ഭാവന പങ്കിട്ട ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കറച്ച് കാലത്തിനു ശേഷം ഭാവന അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ പകർത്തിയ ചിത്രങ്ങളായിരുന്നു ഭാവന പങ്കിട്ടത്.

ഇപ്പോഴിതാ ഭാവനയുടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്. രാജ്ഞിമാർ കരയില്ല, അഗ്‌നിപോലെ ജ്വലിക്കും എന്ന് അർത്ഥം വരുന്ന ഗാനം പശ്ചാത്തലത്തിൽ വരുന്ന വീഡിയോ ആണ് ഭാവനയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും വാട്ട്‌സാപ്പ് സ്റ്റാറ്റസായും ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് സ്റ്റോറിയായുമൊക്കെ നിറഞ്ഞിരിക്കുകയാണ് ഈ വീഡിയോ ഇപ്പോൾ.

Advertisements

ALSO READ

ഞങ്ങൾക്ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് ; തുറന്നുപറഞ്ഞ് ‘ഹൃദയം’ നിർമ്മാതാവ്

എലിസബത്ത് ബോലാൻഡ്, ആൻഡ്രൂ ഓസ്റ്റിൻ, അവിവ മോംഗിലോ എന്നിവർ എഴുതിയ എ പ്രിൻസസ് ഡോണ്ട് ക്രൈ എന്ന വരികളിലുള്ള അവിവാ എന്ന ഗാനമാണ് ഭാവനയുടെ ഈ പുതിയ വീഡിയോയുടെ പശ്ചാത്തലമായി വരുന്നത്. ഭാവന നിറ ചിരിയോടെ വേദിയിൽ നിൽക്കുന്നതും കൈയ്യടിക്കുന്നതും ആനന്ദനൃത്തം ചവിട്ടുന്നതിന്റെയുമൊക്കെ വീഡിയോ ഞൊടിയിടയിലാണ് വൈറലായി മാറിയിരിക്കുന്നത്.

അതീവ സന്തുഷ്ടയായി സദസ്സിലിരുന്ന് ഗാനമാസ്വദിക്കുന്നതും കൈയ്യടിച്ച് നിറചിരിയോടെ സന്തോഷം വിതറുന്നതുമൊക്കെ വീഡിയോയിലുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്‌സ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ ഇൻസ്റ്റാ ഹാൻഡിലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ പങ്കിട്ടുകൊണ്ട് ലേബൽ എം കുറിച്ചിരിക്കുന്ന വാക്കുകളും ആരാധകരുടെ പ്രിയം പിടിച്ചു പറ്റുന്നത് തന്നെയാണ്.

ALSO READ

ഭർത്താവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പങ്കുവയ്ക്കാതിരുന്നതിന്റെ രഹസ്യം തുറന്ന് പറഞ്ഞ് പ്രിയങ്ക

വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്. സധൈര്യം നിലകൊണ്ടുകൊണ്ട് ഒരു കൂട്ടം സ്ത്രീകൾക്ക് കരുത്തായി മാറുന്നതിന് ഒരുപാട് നന്ദി ഭാവനാ. നിങ്ങളുടെ ശബ്ദവും സ്ഥിരോത്സാഹവുമാണ് നിങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ഞങ്ങളെ ഓരോരുത്തരെയും പ്രാപ്തരാക്കുന്നത്.

വളരെ കരുത്തയായ ഒരു സ്ത്രീ പവർഫുള്ളും അതേസമയം സോഫ്റ്റുമാണ്. അവളുടെ അന്തസത്ത അല്ലെങ്കിൽ ഉൾക്കരുത്ത് ഈ ലോകത്തിനു തന്നെ വലിയൊരു സമ്മാനമാണ്. ലേബൽ എം കുറിച്ചതിങ്ങനെയാണ്.

 

View this post on Instagram

 

A post shared by Label’M (@labelmdesigners)

Advertisement