സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ടൊവിനോ തോമസിന്റെ പുതിയ ലുക്ക്

62

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നടനാണ് ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ പോസ്റ്റർ പുറത്തിറങ്ങി. ഗൗരവകരമായി ഇരിക്കുന്ന ടൊവിനോ തോമസിനെയാണ് പോസ്റ്ററിൽ കാണാവുന്നത്.

താരത്തിന്റെ പുതിയ ലുക്കും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിയ്ക്കുകയാണ്. 9 ഈയേഴ്സ് ഓഫ് ടൊവിനോ തോമസ് എന്ന പേരിലാണ് പോസ്റ്റർ. സംവിധായകൻ ജിതിൻ ലാലാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

Advertisements

ALSO READ

ആളുകൾക്ക് അവനെ അറിയില്ലാത്തത് കൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത് ; പ്രണവിനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നതിന്റെ കാരണം പറഞ്ഞ് വിനീത് ശ്രീനിവാസൻ

ജിതിന്റെ ആദ്യ സംവിധാന സംരംഭമാണ് അജയന്റെ രണ്ടാം മോഷണം. സ്വന്തമായി ഷോർട്ട് ഫിലിമുകളും ശ്രദ്ധേയ ആൽബം ‘ബോധി, ഗതി, മുക്തിയും’ സംവിധാനം ചെയ്തത് ജിതിനാണ്.

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച യൂ.ജി.എം. എന്റെർറ്റൈന്മെന്റ് ആണ് നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റർടൈനർ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്.

ALSO READ

കമൽ ഹാസന് ഒപ്പത്തിനൊപ്പം ചെമ്പൻ വിനോദ് ജോസ് : ഉലക നായകന്റെ വില്ലനായി ചെമ്പൻ

കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാർ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ അഡീഷണൽ സ്‌ക്രീൻപ്ലേ ദീപു പ്രദീപാണ്.

ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിൽ ‘കന’ പോലുള്ള ഒരുപിടി ഹിറ്റ് ചിത്രങ്ങൾക്ക് സംഗീത സംവിധാനമൊരുക്കിയ ദിബു നൈനാൻ തോമസാണ്. കണ്ണൂർ, കാസർഗോഡ്, വയനാട് എന്നി സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം ഉണ്ടാകുക.

Advertisement