മലയാള സിനിമയിലെ താരാരാജാവാണ് മമ്മൂക്ക. ഇതിനോടകം ഒത്തിരി സിനിമകള്‍ അഭിനയിച്ച് ഹിറ്റാക്കിയ മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍വിജയമാണ് നേടിയത്. ഈ ലിസ്റ്റില്‍ അതിഥി വേഷത്തില്‍ എത്തിയ ഓസ്ലറും ഉള്‍പ്പെടുന്നുണ്ട്.
്അദ്ദേഹത്തിന്റെ അഭിനയലോകത്തെ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും പത്മശ്രീയും വരെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ പത്മഭൂഷണ്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഇത്തവണ അദ്ദേഹത്തെ പരിഗണിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും എന്നാല്‍ അദ്ദേഹത്തെ തഴയപ്പെട്ടു. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
സുധീര്‍ ഇബ്രാഹിം എന്നയാളാണ് സിനിഫയല്‍ എന്ന ഗ്രൂപ്പില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി പണ്ടേക്കുപണ്ടേ പത്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനാണെന്നും അദ്ദേഹം നാനൂറിലധികം സിനിമകളില്‍ അഭിനയിക്കുകയും ഒത്തിരി പൊതു പരിപാടികളില്‍ ഭാഗമാകുകയും ചെയ്തിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
Also Read:സായി എനിക്ക് അമ്മയെ പോലെയാണ്, ഞങ്ങളുടെ ആത്മബന്ധം കണ്ട് അസൂയ തോന്നിയവരും ഉണ്ട്; പൂജ കണ്ണന് പറയുന്നു
മമ്മൂട്ടിക്ക് ശേഷം പത്മശ്രീ ലഭിച്ചവര്‍ക്ക് പത്മഭൂഷണും വിഭൂഷണുമൊക്കെ ലഭിച്ചുവെന്നും ചിരഞ്ജീവിക്ക് വരെ പത്മവിഭൂഷണ്‍ ലഭിച്ചുവെന്നും കുറേക്കാലമായി മമ്മൂട്ടിയുടെ പേരും പത്മഭൂഷണും പത്മവിഭൂഷണും പട്ടികയില്‍ പരിഗണനയ്ക്ക വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അവസാനമെത്തുമ്പോഴേക്കും സ്ഥിരമായി വെട്ടിപ്പോകാറുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
1998 ല്‍ ആണ് നടന് മമ്മൂട്ടിയ്ക്ക് പത്മശ്രീ ലഭിക്കുന്നത്. പത്മ അവാര്‍ഡ് ലഭിക്കുന്നത് മമ്മൂട്ടിയ്ക്ക് ആണ്. മമ്മൂട്ടിയ്ക്ക് ശേഷം പത്മശ്രീ ലഭിച്ചവര്‍ക്ക് പിന്നീട് പത്മഭൂഷണും വിഭൂഷണുമൊക്കെ ലഭിച്ചു. ഇന്നിപ്പോ ചിരഞ്ജീവിയ്ക്ക് വരെ പത്മ വിഭൂഷണ്‍. കുറെ വര്‍ഷങ്ങളായി മമ്മൂട്ടിയുടെ പേര് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പട്ടികയില്‍ പരിഗണനയ്ക്ക് വരുന്നതായി വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രഖ്യാപനം ആകുമ്പോള്‍ ആ പേര് ഉണ്ടാകാറുമില്ല. ഇത്തവണയും പരിഗണിയ്ക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്താകും ആ പേര് സ്ഥിരമായി വെട്ടിപ്പോകുന്നത്..
എ,ല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല സൗഹ്യദത്തിലാണ് മമ്മൂട്ടി എന്ന നടന്. പുറമേയ്ക്ക് അയാള്‍ പല കാര്യങ്ങളിലും നിശബ്ദത പാലിക്കുമ്പോഴും അയാള്‍ ഒരു ഇടത്, സി പി എം അനുഭാവി എന്ന് തന്നെയാണ് ബലമായ വിശ്വാസം.അത് പറയുമ്പോള്‍ സ്ഥിരമായി അയാളെ ആക്രമിക്കുന്നവര്‍ ഒട്ടിക്കുന്ന ചിത്രമാണ് അദ്വാനിയുടെ ആത്മകഥയുടെ മലയാളം പരിഭാഷയുടെ പ്രകാശനം. എന്ത് കൊണ്ട് അയാള്‍ അതിന് തയാറായി എന്ന് ഇപ്പോഴും അറിയില്ല, സൗഹ്യദങ്ങളാകാം.
പക്ഷെ അതേ ആള് തന്നെയാണ് ഡി വൈ എഫ് ഐ യുടെ ചെന്നൈയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍, ഗുജറാത്തില്‍ ഡി വൈ എഫ് ഐ ശക്തമായിരുന്നു എങ്കില്‍ ഇങ്ങനെ ഒരു കാ,ലാ,പം നടക്കില്ലായിരുന്നു എന്ന് പറഞ്ഞതും. അതിന്റെ പേരില്‍ അയാളുടെ സിനിമ ബിഗ്ബി പ്രദര്‍ശ്ശിപ്പിക്കുന്ന അജന്ത അടക്കം തിയേറ്ററിലേയ്ക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. യൂത്ത് കോണ്‍ഗ്രസ്സും പ്രതിഷേധിച്ചിരുന്നു. അയാള്‍ തന്നെയാണ് പല നടന്മാരും ഭീഷണിയ്ക്ക് മുന്നില്‍ ഭയന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്മാറിയപ്പോഴും കൈരളിയുടെ ചെയര്‍മ്മാനായി ഉറച്ച് നിന്നതും..
നാനൂറി,ലധികം സിനിമകള്‍, മൂന്ന് ദേശീയ അവാര്‍ഡ്, പന്ത്രണ്ടോളം ഫിലിം ഫെയര്‍, യുവ നടന്മാര്ക്ക് വരെ വെല്ലുവിളിയായി ഇന്നും സംസ്ഥാന അവാര്‍ഡഡുകള്‍ മലയാള സിനിമക്ക് ചെയ്യുന്ന സംഭാവനകളും, സിനിമ ജീവിതത്തിനു പുറത്തു ചെയ്യുന്ന ജീവ കാരുണ്യ പ്രവര്,ത്തികളും എന്ത് കൊണ്ടും അദ്ദേഹത്തിനെ പദ്മ ഭൂഷണ് പുരസ്കാരത്തിന് പണ്ടേയ്ക്കു പണ്ടേ അര്‍ഹന്‍ ആക്കിയിട്ടുണ്ട്.എന്നിട്ടും അയാള്‍ സ്ഥിരമായി തഴയപ്പെടുന്നെങ്കില്‍ അതിന് പിന്നില്‍ ഒരു രാഷ്ട്രീയം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. ഇത് പറയാതെ പോകുന്നത് നീതികേടാണ് എന്നത് കൊണ്ട് മാത്രം.