മത്സരങ്ങളില്‍ ആക്ടീവല്ല, ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജുനൈസ്, പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സാഗറും സെറീനയും, രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയയും

288

ബിഗ് ബോസ് അഞ്ചാം സീസണ്‍ തുടരുന്നതിനിടെ വീട്ടിലെ വഴക്കുംഗ്രൂപ്പിസവും തുടങ്ങിയ സ്ട്രാറ്റര്‍ജിക്ക് പിന്നാലെ ഇപ്പോഴിതാ പ്രണയവും ഒരു തന്ത്രമായി പയറ്റുകയാണ് പലരും. മിക്ക ബിഗ് ബോസ് സീസണുകളിലും പ്രണയമുണ്ടായിരുന്നു. പ്രണയങ്ങളെല്ലാം ഗെയിം തന്ത്രം മാത്രമായി ഒതുങ്ങിയിരുന്നു.

Advertisements

ഇതോടെ ബിബിയില്‍ പ്രണയം കാണുമ്പോള്‍ തന്നെ വിര്‍ശിക്കുന്നവരായി മാറിയിരിക്കുകയാണ് പ്രേക്ഷകര്‍. അഞ്ചാം സീസണിലിപ്പോള്‍ പ്രണയത്തിന്റെ ഒരു മാലപ്പടക്കം തന്നെയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സാഗര്‍- സെറീനയായിരുന്നു സീസണിലെ പ്രണയ കോംബോ.

Also Read: ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ, ആ സംഭവത്തിന് ശേഷം പേടിച്ച് ഞാനും കുടുംബവും ഒന്നരക്കൊല്ലം വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല, തുറന്നുപറഞ്ഞ് ജാഫര്‍ ഇടുക്കി

എന്നാല്‍ ഇപ്പോള്‍ ഈ രണ്ടുപേരിലേക്കും മറ്റ് പ്രണയിതാക്കള്‍ കൂടി എത്തിയിരിക്കുകയാണ്. ജുനൈസിന് സെറീനയോടാണ് പ്രണയം. നാദിറയ്ക്ക് സാഗറിനോടും. ഈ സംഭവങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

കുറച്ച് നാളുകളായി ആക്ടീവ് അല്ലാത്ത ജുനൈസ് തന്റെ ഇഷ്ടം സെറീനയോടട് പറഞ്ഞപ്പോള്‍ മുതല്‍ മത്സരങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായും മാറിനില്‍ക്കുന്ന മട്ടിലാണ്. കൂടാതെ സാഗറുമായുള്ള കൂട്ടുകെട്ടിന് വിള്ളല്‍ വീണിരിക്കുകയാണ്..

Also Read: ഇന്ന് ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് സീന്‍, ഇത് കേട്ടപ്പോള്‍ തന്നെ ദേഷ്യപ്പെട്ട് ചേച്ചി ലൊക്കേഷനില്‍ നിന്നും ഇറങ്ങിയോടി, ഷൂട്ടിംഗിന് പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സുഹാസിനി

ജുനൈസ് ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലെന്നാണ് സെറീന സാഗറിനോട് പറയുന്നത്. എവിക്ഷന്‍ അടുത്തതോടെ ജുനൈസിന് പേടിയുണ്ടെന്നും മാരാരുമൊക്കെയായി കൂട്ടുകൂടുകയാണെന്നും എന്തൊക്കെയോ ചെയ്തുകൂട്ടുകയാണെന്നും സാഗറും പറയുന്നു.

ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. തന്നെ പലരും ഒറ്റപ്പെടുത്തുകയാണെന്നും തനികക്് ഇവിടെ നിന്നും പുറത്തുപോകണമെന്നും ജുനൈസ് കഴിഞ്ഞ ദിവസം ശോഭയോട് പറഞ്ഞിട്ടുണ്ട്.

Advertisement