ആർക്കും പിടികിട്ടാത്ത കളിക്കാരിയാണ് ഏയ്ഞ്ചലിൻ; കാളയെ കൊക്ക് ആക്കാൻ മനീഷക്ക് കഴിയും; ബിഗ്‌ബോസ് ഒരാഴ്ച്ച പിന്നിടുമ്പോൾ കുറിപ്പുമായി ആരാധകൻ

247

ബിഗ്‌ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ തുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും ഹൗസിനുള്ളിൽ കൊമ്പുക്കോർക്കലുകൾ നടന്ന് തുടങ്ങി. അഖിൽ മാരാരും, നാദിറയും എന്നുവേണ്ട മത്സരാർത്ഥികളിൽ ഭൂരിഭാഗവും തങ്ങളുടെ തന്ത്രങ്ങളും, ഫയറ്റുകളുമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിലരൊക്കെ ശക്തരാണെന്ന് ഇതിനോടകം തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചിലരാകട്ടെ കളത്തിലേക്ക് കടന്നു വന്നതേയുള്ളൂ. ഇനിയും ഇറങ്ങാനുള്ളവരുമുണ്ട്.

ഇപ്പോഴിതാ ബിഗ്‌ബോസ് ആദ്യ ആഴ്ച്ച കംപ്ലീറ്റാക്കുമ്പോൾ അതിനെ വിലയിരുത്തിക്കൊണ്ട് ബിഗ്‌ബോസ് സോഷ്ൽ മീഡിയ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്ക് വെച്ചൊരു കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചത്തെ പ്രകടനം വിലയിരുത്തുമ്പോൾ തോന്നിയ ചില അഭിപ്രായങ്ങൾ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

Advertisements

Also Read
അദ്ദേഹം പോകുകയാണെന്ന് ആദ്യം മനസ്സിലാക്കിയത് ഞാൻ ആയിരുന്നു; അദ്ദേഹത്തിന്റെ അവസാന യാത്ര എങ്ങനെ ആയിരിക്കണമെന്ന് ഞാൻ ആലോചിച്ചിരുന്നു; തുറന്ന് പറച്ചിലുമായി ഇടവേള ബാബു

പൊതുവെ ബിഗ് ബോസ്സ് പ്രേക്ഷകർ ആയ മലയാള സമൂഹത്തിൽ കണ്ട് വരുന്ന ഒരു കാഴ്ചപ്പാട് ആണ്, കുറച്ചു പ്രായം കൂടിയ സ്ത്രീകൾ ബിഗ് ബോസ്സിൽ വരുമ്പോഴേക്കും തന്നെ ഒരു കുലസ്ത്രീ പട്ടം ചാർത്തി കൊടുക്കുന്നത്. ഇത്തവണ അതിനു ഭാഗ്യം കിട്ടിയത് മനീഷക്ക് ആയിരുന്നു. എന്നാൽ വളരെ കൃത്യമായി സംസാരിക്കാനും മാനുപുലേറ്റ് ചെയ്യാനും, ബാക്കി ഉള്ളവരെ കണ്ട്രോൾ ചെയ്യാനും, കാളയെ കൊക്ക് ആക്കാനും കഴിവുള്ള ഒരു കോണ്ടെസ്റ്റാന്റ് ആണ് മനീഷ

ഇന്ന് ബെസ്റ്റ് ഫ്രണ്ട്‌സ് കളിക്കുന്ന ദേവൂവും വിഷ്ണുവും സംസാരിച്ചു പ്രശ്നം സോൾവ് ആയത് വരെ മനീഷയുടെ ഇടപെടൽ കാരണം ആയിരുന്നു… ഇന്നലത്തെ മോർണിംഗ് ആക്റ്റീവിറിയിലെ മോണോആക്റ്റും പറയാതിരിക്കാൻ വയ്യ. ബിഗ് ബോസ് മലയാളം സീസൺ 5ലെ ഏറ്റവും ഓവർ റേറ്റഡ് മത്സരാർത്ഥി റിനോഷാണ്. റിനോഷ് ഒരു നല്ല മനുഷ്യൻ ആണോ? എന്റെ അറിവിൽ അതെ. റിനോഷ് പോസിറ്റീവ് വൈബ്സ് തരുന്നുണ്ടോ? തീർച്ചയായും ഉണ്ട്. എന്നാൽ അയാൾ ഒരു ബിഗ് ബോസ്സ് മെറ്റീരിയൽ ആണോ? എന്റെ അഭിപ്രായത്തിൽ അല്ല. ടാസ്‌കുകളിൽ എല്ലാം നനഞ്ഞ പടക്കം പോലെ ഉള്ള പ്രകടനം, പൊളി, വിഷയം എന്നീ വാക്കുകളുടെ അമിത പ്രയോഗം ഒക്കെ എന്നിൽ ഒരു ആവർത്തന വിരസത തോന്നിക്കുന്നുണ്ട്.

Also Read
രാഹുൽ ബ്രാഹ്‌മിൺ ആണ്, ഞാൻ ക്രിസ്ത്യനും; മൂന്നുവർഷമായുള്ള പ്രണയം വിവാഹത്തിലെത്തി; വീട്ടിലെ എതിർപ്പ് ഒറ്റദിവസം കൊണ്ട് ഇല്ലാതായി; സ്വീറ്റി ബെർണാഡ്

32 വയസ്സ് ഉണ്ട് എന്നിട്ടും കുട്ടിക്കളി മാറാത്ത ആർട്ടിഫിഷ്യൽ ആയ സംസാരം പോലെ പലയിടത്തും തോന്നി. ഈ ഫാൻസ് ഒക്കെ ഇന്നലത്തെ ഒറ്റ ദിവസത്തെ പ്രകടനം കണ്ട് കൂടിയവർ ആണ് എന്ന് കൂടി ഓർക്കണം. പൊട്ടെൻഷ്യലുണ്ട്. എവിടേയ്ക്ക് ഉന്നം വെക്കണമെന്നും അദ്ദേഹത്തിന് അറിയാം. പക്ഷെ ബിഗ് ബോസിലേക്ക് തന്റെ തോക്ക് ഉന്നം പിടിക്കണമോ എന്നറിയില്ലെന്നാണ് കുറിപ്പിൽ അഭിപ്രായപ്പെടുന്നത്.

അതേസമയം ബിഗ് ബോസിലെ ആർക്കും ഒരു പിടിയും കിട്ടാത്ത പ്ലയറാണ് ഏയ്ഞ്ചലീൻ മറിയ എന്നാണ് കുറിപ്പിൽ പറയുന്നത്. ഒറ്റ നോട്ടത്തിൽ ഒരു പാവം തൃശ്ശൂർകാരി. എന്നാൽ ഓരോ ദിവസത്തെ പ്രകടനവും കശ്മീർ മുതൽ കന്യാകുമാരി വരെ ഉള്ള അന്തരവ്. ഒരാളെ കണ്ട് രണ്ടാം നാൾ ക്രഷ് പറയുക, ഹാലൂസിനേഷൻ ഉണ്ടെന്ന് കാട്ടികൂട്ടുക, എന്തെങ്കിലും ഒകെ കാണിച്ച സ്‌ക്രീൻ സ്പേസ് ഉണ്ടാക്കാൻ ഉള്ള ശ്രമം. ഒരു അർത്ഥത്തിൽ വിജയിക്കുന്നും ഉണ്ട് ഈ എല്ലാം കാര്യത്തിലും. ഇത് വരെ കണ്ടതല്ല ഏയ്ഞ്ചലീൻ. ഇനി എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് കാത്തിരുന്നു കാണാം ്

Advertisement