പ്രിയാ വാര്യരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍.അഡാര്‍ ലൗ നായിക പ്രിയയുടെ വസ്ത്രധാരണം മോശമാണെന്നും മലയാളി പെണ്‍കുട്ടികള്‍ക്കു ചേര്‍ന്നതല്ലെന്നുമാണ് ഇവരുടെ വിമര്‍ശനം.
പ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തത്. മെറൂണ്‍ നിറത്തില്‍ വെല്‍വറ്റ് നിറത്തിലുള്ള ഗൗണില്‍ അല്പം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്.
അതേസമയം, അഡാര്‍ ലൗ ഫെയിം പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന് ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന് എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി.
സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഒരു അഡാര്‍ ലവിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ നായകനാരാണെന്നും മറ്റു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ഏപ്രിലില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പ്രിയയുടെ ആദ്യ ചിത്രം അഡാര്‍ ലൗ ഫെബ്രുവരി 14 പ്രണയദിനത്തില്‍ തീയേറ്ററുകളിലെത്തും.