മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന നടിയാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി വന്ന മീര പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളത്തിലും, തമിഴിലുമായി നിരവധി സിനിമകളുടെ ഭാഗമാകുകയും ചെയ്തു. 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് എന്ന സിനിമയാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നിലവിൽ ദുബായിൽ ആർ ജെ ആയി ജോലി ചെയ്യുകയാണ് താരമിപ്പോൾ.
എന്നാലിതാ നടി മീര നന്ദൻ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ്. താരം പങ്കുവെച്ച വീഡിയോക്ക് താഴെ സദാചാര കമന്റുകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ദിവസം ലുലുമാളിലെ ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ച് താരം ഒരു പ്രൊമോഷണൽ വീഡിയോ പങ്കു വെച്ചിരുന്നു. ഈ വീഡിയോയിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് താരത്തിനെതിരെ സദാചാര വാദികൾ രംഗത്ത് വരാൻ കാരണം.
അടിയിൽ പാവാട ഇടാൻ മറന്നു പോയതാണെങ്കിൽ ഇട്ടിട്ടു വരൂ, നിങ്ങൾ ഫെയ്മസ് ആകാൻ വേണ്ടിയാണോ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത്, നിങ്ങൾ ആദ്യം ലുലുവിൽ നിന്ന് ഒരു പാന്റ് വാങ്ങി ഇടൂ, പാന്റ് ഇടാൻ മറന്നു പോയോ മോളൂസേ, ഞാൻ പൈസ തരാം മോളുപ്പോയി വസ്ത്രം വാങ്ങി ഇട്, പാന്റ് ഇട്ടില്ലെങ്കിൽ രാത്രിയിലെ പരിപാടി വേറെയായിരിക്കും എന്നൊക്കെയാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ.
അതേസമയം മീരയെ അനുകൂലിച്ചു നിരവധി കമന്റുകൾ വരുന്നുണ്ട്. ഇങ്ങനെ സദാചാര പോലീസ് ആകാതെ മലയാളികളെ. അവർക്ക് ഇഷ്ടമുള്ള വേഷം അവർ ധരിച്ചോട്ടെ നിങ്ങടെ ചെലവിൽ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവർ പറയുന്നത്. ഇതിനോടകം നിരവധി പേര് മീരയുടെ വീഡിയോ കാണുകയും, കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയുടെ ആക്രമണം കാരണം പൊറുതി മുട്ടുന്ന ഒരുപാട് പേരുടെ കൂട്ടത്തിൽ ഒരാൾ മാത്രമാണ് മീര നന്ദൻ. ദിനം പ്രതി തോറും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ സദാചാര വാദികൾക്ക് ഇരയാകുന്നത്.