‘മമ്മൂക്ക എന്തൊരു മനുഷ്യനാണ് നിങ്ങള്‍? ഉള്ളുനീറുന്നു’ പേരന്‍പിന്റെ ഉള്ളുലയ്ക്കുന്ന ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

19

ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെന്ന മഹാനടനെ തിരിച്ച്‌ കിട്ടിയിരിക്കുകയാണ് മലയാളികള്‍ക്ക്. മമ്മൂട്ടി – റാം ചിത്രം പേരന്‍പിന് ചലച്ചിത്രമേളകളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്.

ഗോവയില്‍ വെച്ച്‌ സിനിമ കണ്ടവരെല്ലാം മനസില്‍ തൊടുന്ന വാചകങ്ങളാണ് കുറിച്ചത്.

Advertisements

പറഞ്ഞതൊന്നും ആസ്ഥാനത്തല്ലെന്നും പ്രതീക്ഷയ്ക്കും അപ്പുറമാണ് പേരന്‍പ് എന്നും വ്യക്തമാകുകയാണ് ഒരൊറ്റ ട്രെയിലറിലൂടെ.

ഉള്ളുലയ്ക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ്.

ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്സ് വേദിയില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു.

എന്തൊരു മനുഷ്യനാണ് മമ്മൂക്കയെന്നും ഉള്ളുനീറുന്ന കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ മനം നിറഞ്ഞുവെന്നും ആരാധകര്‍ കുറിക്കുന്നു.

മമ്മൂട്ടി റാം ചിത്രം പേരന്‍പിന് ചലച്ചിത്രമേളകളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ ഇരു കൈകളും നീട്ടി സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുകയാണ്.

ഉള്ളുലയ്ക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ് .

ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്സ് വേദിയില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

മകളായി സാധനയും എത്തുന്നു. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു.

രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

Advertisement