കുറേ നാളായിട്ട് ഞാൻ ക്ഷമിക്കുക ആണ്, നിന്റെ അന്ത്യം കണ്ടിട്ടേ ഞാൻ ഇവിടന്ന് പോകൂ; ശോഭ വിശ്വനാഥ് ആണ് ഈ പറയുന്നത്; അഖിൽ മാരാരിനോട് പൊ ട്ടി ത്തെറിച്ച് ശോഭ

714

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ പുരോഗമിക്കുകയാണ്. ഇത്തവണത്തെ സീസണിൽ ആരാധകരെ ചിരപ്പിക്കുന്ന ജോഡികളാണ് ശോഭ വിശ്വനാഥും അഖിൽ മാരാരും. ഇരുവരുടേയും വഴക്കും ടോം ആൻഡ് ജെറി ഗെയിമും പ്രേക്ഷകരു ംരസിച്ചു തുടങ്ങിയിരിക്കുകയാണ്.

ഒരു മുട്ടൻ വഴക്കിന് ശേഷം അടുത്ത തവണ ചിരിപ്പിക്കുന്ന എന്തെങ്കിലും പ്രവർത്തികൾ ഇരുവരും ചെയ്യുന്നതാണ് ആരാധകർക്ക് ശോഭയെയും അഖിലിനെയും പ്രിയപ്പെട്ടവരാക്കുന്നത്. അത്തിരത്തിൽ ഇപ്പോഴിതാ ബിബി ഹൗസിൽ നടന്ന ഒരു വഴക്കാണ് ഏറെ ചർച്ചയാകുന്നത്.

Advertisements

ശോഭയുടെ ഭാഷയിൽ പറഞ്ഞാൽ വെറുതെ ഇരിക്കുന്ന ശോഭയെ ചൊറിയുക എന്നതാണ് അഖിലിന്റെ ഹോബി. ഇത്തരത്തിൽ അഖിൽ ശോഭയെ ചോറിയുന്ന ഒരു രംഗമാണ് വൈറൽ. ഇക്കാര്യം എന്നാൽ സീരിയസ് ആയി എടുക്കുകയാണ് ശോഭ വിശ്വനാഥ്.

ALSO READ- പേഴ്‌സണൽ ജീവിതം ഓപ്പണായി പറയില്ല; ഞങ്ങളെ അറിയുന്നവർക്ക് എല്ലാം അറിയാം: വിജയ് യേശുദാസ്

സഹാനുഭൂതി, പരദൂഷണം ഇതെല്ലാം ചേർന്നൊരാളെ ഇവിടേക്ക് ഇറക്കി വിട്ടെന്നാണ് ശോഭയെ കുറിച്ച് അഖിൽ പറഞ്ഞത്. ഇതിഷ്ടപ്പെടാതിരുന്ന ശോഭ പ്രതികരിക്കുകയും ചെയ്യുകയാണ്. ‘എല്ലാത്തിനും ഒരു പരിധി ഉണ്ട്. ആ പരിധി കടന്നും നീ സംസാരിക്കുക ആണ്. ഇക്കാര്യം പല തവണ നിന്നോട് പറഞ്ഞതാണ്. ഒരു പരിധി വരെ ഞാൻ എല്ലാം സഹിക്കും. അത് കഴിഞ്ഞാൽ ഏവനാണെന്നൊന്നും ഞാൻ നോക്കില്ല. കുറേ നാളായിട്ട് ഞാൻ ക്ഷമിക്കുക ആണ്. നിർത്തിക്കോ നീ’- എന്ന് ശോഭ ക്ഷോഭിക്കുകയാണ്.

എന്നാൽ, ഇതൊന്നും കാര്യം ഇല്ലെന്നാണ് അഖിൽ നൽകിയ മറുപടി. നമ്മൾ കാണാത്തൊരു മത്സരാർത്ഥി കൂടി ഉണ്ടെന്ന് ശോഭയെ കുറിച്ച് വിഷ്ണുവിനോട് അഖിൽ പറയുന്നുണ്ട്. കുറച്ച് ദിവസമെ അത് കാണാൻ പറ്റുള്ളൂ. പിന്നെ ഞാൻ പുറത്തിറങ്ങിയെ അത് കാണാൻ പറ്റുള്ളൂവെന്നും അഖിൽ പറയുകയായിരുന്നു.

ALSO READ- എല്ലാവർക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്; ഇനിയൊരിക്കൽ കിട്ടിയെന്ന് വരില്ല; എന്തിനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് വ്യക്തമായി അറിയാം; മോഡിക്കൊപ്പം വേദി പങ്കിട്ടതിൽ അപർണ

ഇതോടെ, ‘നിന്നെ പറഞ്ഞ് വിട്ടിട്ടെ ഞാൻ ഇവിടുന്ന് പോകുള്ളൂ. അഖിൽ മാരാർ നിന്റെ അടവൊക്കെ വേറെ ആരോടെലും കാണിക്ക്. എന്നോട് കളിക്കാൻ വരണ്ട.നിന്റെ അന്ത്യം കണ്ടിട്ടേ ഞാൻ ഇവിടെന്ന് പോകൂ. ശോഭ വിശ്വനാഥ് ആണ് ഈ പറയുന്നത്’, എന്നാണ് ശോഭ പറയുന്നത്.

എന്നാൽ, കന്നെ പുറത്താക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി നടന്നില്ലെന്നാണ് അഖിൽ പറയുന്നത്. ശോഭ ദേഷ്യത്തിൽ സംസാരിക്കുമ്പോൾ വളരെ കൂളായാണ് അഖിൽ അത് കൈകാര്യം ചെയ്തത്. ഇക്കാര്യം മിഥുനോട് പറഞ്ഞ് ശോഭ കരയുന്നുമുണ്ട്. കൂടാതെ ജയിൽ നോമിനേഷനിൽ കൂടെ വന്ന അഖിലിന്റെ പേര് കണ്ട് ബിഗ് ബോസിനോട് പരാതിപ്പെടുന്നുമുണ്ട് ശോഭ.

Advertisement