കെട്ടിപ്പിടിക്കുന്ന സീനിൽ മോഹൻലാൽ കളിയാക്കും; മമ്മൂട്ടിക്കും എനിക്കുമുള്ള ഭക്ഷണവുമായി സുൽഫത്ത് കാത്തിരിക്കും; അനുഭവങ്ങൾ പറഞ്ഞ് ശോഭന

4906

മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. നീണ്ട കണ്ണുകളും, ഇടതൂർന്ന മുടികളുമായി മലയാളി മനസ്സിൽ താരം കയറിപ്പറ്റിയിട്ട് പതിറ്റാണ്ടുകളായി. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിൽ മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ഗംഗയുമായിരിക്കും. മണിച്ചിത്രത്താഴ് പിന്നീട് തമിഴിലേക്കും, ഹിന്ദിയിലേക്കും റീമേക്ക് ചെയ്തെങ്കിലും ശോഭന എന്നൊരു കുറവ് ആ ചിത്രങ്ങളിലെല്ലാം തന്നെ ഉണ്ടായിരുന്നു.

ഇപ്പോഴിതാ താൻ മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് ശോഭന. മമ്മൂട്ടിയുടെ കൂടെ അറുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി പോലും നല്ല ബന്ധമുണ്ടെന്നും ശോഭന പറയുന്നു.

Advertisements

മമ്മൂട്ടിക്ക് ഒപ്പം അറുപതോളം സിനിമകൾ ചെയ്തു. ഒരേ സ്ഥലത്ത് തന്നെ ഷൂട്ടുണ്ടായിരുന്ന സമയമായിരുന്നു അത്. അന്ന് ഭാര്യ സുൽഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. വീട്ടിൽ നിന്ന് എന്ത് ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് തന്നോട് ചോദിക്കും. അപ്പോൾ താൻ, ഞാൻ പത്തിരിയും മീൻ കറിയുമെന്ന് പറഞ്ഞു. എന്നാല് അന്ന് തന്റെ ഷൂട്ട് കഴിയാൻ ഒരുപാട് വൈകി. പാവം സുൽഫത്ത് മൂന്ന് മണിവരെ എനിക്കുവേണ്ടി കാത്തിരുന്നു. ഒടുവിൽ അവരെ നേരിൽ കണ്ടു. ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചെന്നാണ് ശോഭന വെളിപ്പെടുത്തി.

ALSO READ- ആ കാര്യത്തിൽ കസിൻസ് പോലും കളിയാക്കാറുണ്ട്; അവരോടൊക്കെ പുച്ഛം മാത്രം; മാറാൻ ഉദ്ദേശമില്ലെന്ന് നിഖിലും രമ്യയും

അതേസമയം, മോഹൻലാലുമായുള്ള ബന്ധം സമപ്രായക്കാരായ രണ്ടുപേരുടെ ബന്ധമായിരുന്നു എന്നാണ് ശോഭന പറയുന്നത്. മോഹൻലാലും താനും ഒരേപ്രായക്കാരാണ്. എങ്കിലും ആദ്യമായി ഒരുമിച്ച് അഭിനയിക്കുമ്പോൾ പരസ്പരം അധികമൊന്നും സംസാരിക്കാറില്ലായിരുന്നു.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതെല്ലാം മാറിയെന്നും മോഹൻലാൽ ഇപ്പോഴും തന്നെ കളിയാക്കാറുണ്ടെന്നും സിനിഉലകം ചാനലിനോട് ശോഭന വെളിപ്പെടുത്തി.

ALSO READ-പൃഥ്വിരാജിന് അക്കാര്യത്തിൽ ഭയങ്കര മടിയാണ്; എന്ത് കഷ്ടമാണ് എന്ന് പറയും; അതിനൊക്കെ മോഹൻലാലിനെ കണ്ട് പഠിക്കണമെന്ന് ഞാൻ പറയും: മല്ലിക സുകുമാരൻ

മോഹൻലാലിനും തനിക്കും ഏകദേശം ഒരേ പ്രായമായിരുന്നു. രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ഞങ്ങൾ പരസ്പരം അധികം സംസാരിക്കില്ലായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുഴപ്പമില്ലാതായി. ഒരിക്കൽ, കെട്ടിപ്പിടിക്കുന്ന ഒരു സീനിൽ മൂക്കിള ഷർട്ടിലാക്കിയെന്ന് പറഞ്ഞ് മോഹൻലാൽ കളിയാക്കി. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസിലായില്ല. ഇപ്പോഴും അത് പറഞ്ഞ് കളിയാക്കുമെന്നും ശോഭന പറഞ്ഞു.

അനൂപ് സത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Advertisement