എന്തുകൊണ്ട് ശോഭ യാത്രയിൽ വേഷമിട്ടില്ലെന്ന് ചോദ്യം; ‘കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്’; തഗ് മറുപടിയുമായി അനുശ്രീ

336

ഫഹദ് ഫാസിലിനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്. ഈ ചിത്രത്തിൽ തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുശ്രീക്ക് കഴിഞ്ഞു.

കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുശ്രീയുടെ പ്രത്യേകതകളാണ്.ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്. റെഡ് വൈൻ, പുള്ളി പുലികളും ആട്ടിൻ കുട്ടിയും, നാക്കു പെന്റെ നാക്കു ടാക്ക, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, രാജമ്മ അറ്റ് യാഹു, കേശു ഈ വീടിന്റെ നാഥൻ, ട്വൽത്ത് മാൻ എന്നിവ അനുശ്രീ അഭിനയിച്ച് ശ്രദ്ധ നേടിയ സിനിമകളിൽ ചിലതാണ്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുശ്രീ ലോക്ക്ഡൗൺ സമയത്ത് മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും സജീവമായിരുന്നു. നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്. അനുശ്രീ അവസാനമായി അഭിനയിച്ച ട്വൽത്ത് മാൻ സിനിമ ജീത്തു ജോസഫാണ് സംവിധാനം ചെയ്തത്.

ALSO READ- ലവ് ഒന്നും എനിക്ക് വർക്ക് ആകില്ല; വിവാഹവും പ്രണയവും തകർന്നതോടെ പ്രശ്നം എന്റെയാണെന്ന് മനസിലായി; വിവാഹത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ

താര എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദർശനത്തിന് എത്താനുള്ളത്. ദെസ്വിൻ പ്രേമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് താര എന്ന ചിത്രം. ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. ജെബിൻ ജെ ബി പ്രഭ ജോസഫാണ് താര നിർമിക്കുന്നത്. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സിതാരയായി അനുശ്രീ വേഷമിടുമ്പോൾ ചിത്രത്തിലെ നായകൻ ശിവയായി സനൽ അമൻ എത്തുന്നു.

ഇപ്പോഴിതാ വീണ്ടും മറ്റൊരു ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞതോടെ പരിപാടിയുമായി അനുബന്ധിച്ച് അനുശ്രീ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ബാലഗോകുലത്തിന്റെ ശോഭയാത്രയിൽ അനുശ്രീ ഈ തവണ പങ്കെടുത്തില്ല. പതിവായി ശ്രീകൃഷ്ണനായും രാധയായും ഭാരതാംബയായുമെല്ലാം ഇതിന് മുമ്പ് അനുശ്രീ ശോഭായാത്രയിൽ പങ്കെടുത്തിരുന്നു.

ALSO READ-ഇവൾ ഹീറോയിൻ ടൈപ്പല്ല, തടിച്ചിട്ടാണ്, ഇവൾക്ക് മാത്രം ഹീറോയിൻ ആകാനുള്ള ക്വാളിറ്റിയില്ലെന്ന് പറഞ്ഞു; നായികാ നായകൻ പരിപാടിയെ കുറിച്ച് വിൻസി അലോഷ്യസ്

പക്ഷെ ഈ തവണ ഇത്തരം ഘോഷയാത്രയിൽ അനുശ്രീ വേഷമിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ആഘോഷങ്ങളിൽ അനുശ്രീ പങ്കെടുത്തിരുന്നു. വിമർശനങ്ങൾ ഭയന്നാണോ അനുശ്രീ ഇത്തവണ ശോഭയാത്രയിൽ പങ്കാളിയാകാതിരുന്നത് എന്നാണ് മാധ്യമങ്ങളടക്കം താരത്തോട് ചോദിച്ചിരുന്നു. വിമർശനം ഭയന്നായിരുന്നില്ല ഇത്തവണ വിട്ടുനിന്നത് എന്നാണ് അനുശ്രീ മറുപടി നൽകിയത്.

ഇപ്പോഴിത വീണ്ടും മാധ്യമങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ എന്തുകൊണ്ട് വേഷമിട്ടില്ലെന്ന് ചോദിച്ചപ്പോൾ മാസ് മറുപടി നൽകിയിരിക്കുകയാണ് അനുശ്രീ.ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമങ്ങൾ ഈ ചോദ്യം താരത്തോട് ചോദിച്ചത്. കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത് എന്ന് പറഞ്ഞ് ചിരിയും സമ്മാനിച്ച് അനുശ്രീ നടന്നുപോവുകയായിരുന്നു. അനുശ്രീയുടെ മറുപടി ആരാധകരേയും രസിപ്പിച്ചു.

സിനിമയുടെ ഗ്ലാമറും ഫാഷനും വളരെ വൈകി ആസ്വദിച്ച് തുടങ്ങിയ താരം നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ ഇമേജിൽ നിന്നും പുറത്ത് കടന്ന് മനോഹരമായ ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്.

Advertisement