‘എന്റെ മുൻഭർത്താവ് എനിക്ക് ചെയ്ത ഒരേയൊരു നല്ലകാര്യം അവളെ തന്നതു മാത്രമാണ്’; വെളിപ്പെടുത്തി ബിഗ് ബോസ് ഫെയിം ശോഭ വിശ്വനാഥ്

412

ബിഗ്ബോസ്-5ലെ ഒരു മത്സരാർഥിയായി എത്തിയി ഒരുപാട് പേരുടെ ഇഷ്ടംപിടിച്ചു പറ്റിയ മത്സരാർത്ഥിയായിരുന്നു ഡിസൈനറും സംരംഭകയുമായ ശോഭ വിശ്വനാഥ്. നാലാം സ്ഥാനത്തായാണ് ശോഭ ബിഗ് ബോസ് വീടുവിട്ടിറങ്ങിയത്. അതേസമയം, യഥാർഥ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന താരമാണ് ശോഭ.

ഒരക്കൽ കഞ്ചാവ് കേസിൽ പോലും പിടിക്കപ്പെട്ടിരുന്നു.’വീവേഴ്സ് വില്ലേജ്’ എന്ന സ്ഥാപനത്തിലൂടെ ശോഭ വിശ്വനാഥ് പ്രശസ്തയായത്. ഇവരുടെ സംരംഭം വിജയത്തിലെത്തി നിൽക്കെയാണ് കഞ്ചാവ് കേസ് തേടിയെത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് കള്ളക്കേസിൽ കുടുക്കിയായിരുന്നു സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഹരീഷ്.

Advertisements

ഇതിൽ നിന്നെല്ലാം തിരിച്ചെത്തിയ ശോഭ ഒരുപാട് ആരാധകരെയും സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ താൻ ഒരു അയേൺ ലേഡിയാണെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന ശോഭ പലർക്കും പ്രചോദനവുമാണ്.

ALSO READ- ‘ഉണ്ണി മുകുന്ദന്റെ മനസ് മാടപ്രാവിന്റേത്, ആ രംഗം കാരണം എന്ന് നിന്റെ മൊയ്തീനിലെ നായകൻ ആകേണ്ട’ എന്ന് പറഞ്ഞു: വെളിപ്പെടുത്തി സംവിധായകൻ ആർഎസ് വിമൽ

റിയാലിറ്റി ഷോ കഴിഞ്ഞിറങ്ങിയ ശോഭ അധികം അഭിമുഖങ്ങളൊന്നും നൽകിയിട്ടില്ല. മുൻപ് ഇന്ത്യഗ്ലിഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ജീവിതത്തിൽ ഏറ്റവും ചേർന്നു നിൽക്കുന്ന ചിലരെ കുറിച്ച് ശോഭ സംസാരിച്ചിരുന്നു. ശോഭയുടെ പ്രിയപ്പെട്ടവർ അവരുടെ പെറ്റ്‌സ് ആണ്. ആറ് പെറ്റ്‌സുകൾ ഇപ്പോൾ ശോഭയ്ക്കുണ്ട്. തന്റെ സന്തോഷത്തിലും ദുഃഖത്തിലും എല്ലാം അവർ പങ്കാളികളാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടയാളെ കുറിച്ചാണ് ശോഭ പറയുന്നത്.

തനിക്ക് സത്യത്തിൽ തന്റെ മുൻഭർത്താവ് ചെയ്ത ഒരേയൊരു നല്ലകാര്യം അവളെ തന്നതു മാത്രമാണ് എന്ന് ശോഭ പറയുന്നു. ട്വിങ്കിൾ എന്നാണ് അവൾക്ക് ഞാൻ പേരിട്ടത്. ശരിക്കും എന്റെ ജീവിതത്തിലെ ട്വിങ്കിൾ ആയിരുന്നു അവൾ. അവളുടെ ഓർമയ്ക്കായി കാലിൽ ഒരു ടാറ്റുവും ചെയ്തിട്ടുണ്ട് എന്നാണ് ശോഭ പറയുന്നത്.

ALSO READ-തമിഴ് സിനിമയിൽ ഇനി തമിഴ് താരങ്ങൾ മാത്രം? ഇതരഭാഷക്കാർ വേണ്ടെന്ന തീരുമാനവുമായി ഫെഫ്‌സി! ആരാധകർ രോഷത്തിൽ

വിവാഹശേഷം ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞ് ശല്യം ചെയ്തപ്പോൾ ഒരു വാലൻഡൈൻസ് ഡേയ്ക്കാണ് എനിക്ക് അവളെ സമ്മാനിച്ചത്. ആ സമയങ്ങളിൽ എനിക്കേറ്റവും വലിയ ആശ്വാസമായിരുന്നു ട്വിങ്കിൾ. അങ്ങിനെ പറയാൻ പാടുണ്ടോയെന്ന് അറിയില്ല, എന്നാലും ഒരു കുഞ്ഞില്ലാത്ത എന്റെ വേദനയെല്ലാം ട്വിങ്കിളിന്റെ സാന്നിധ്യം മാറ്റിയിട്ടുണ്ടെന്നാണ് ശോഭ വിശ്വനാഥ് പറയുന്നത്.

തന്റെ അച്ഛനും അമ്മയും പെറ്റ്‌സ് ലൗവ്വേഴ്‌സ് ആണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ തനിക്കുമതുണ്ട്. താൻ ജനിക്കുമ്പോൾ മുതലേ വീട്ടിൽ പെറ്റ്‌സ് ഉണ്ടായിരുന്നെന്നും അതൊരു പോമറേനിയൻ ആയിരുന്നെന്നും ശോഭ പറഞ്ഞു.

അതിന് ശേഷം ഉണ്ടായിരുന്ന ഒരു ബ്രീഡിന്റെ മ ര ണം നേരിട്ടുകണ്ടതിന് ശേഷം ചേട്ടൻ ഇനി പെറ്റ്‌സിലെ വളർത്തില്ല എന്നു പറഞ്ഞു. അതിന് ശേഷം അവൻ വളർത്തിയിട്ടുമില്ല, താൻ അതേറ്റെടുക്കുകയായിരുന്നെന്ന് ശോഭ വിശ്വനാഥ് പവെളിപ്പെടുത്തി.

Advertisement