ശാരീരിക സുഖമല്ല, ദാമ്പത്യജീവിതത്തില്‍ സ്‌നേഹമാണ് വലുത്, അപകടത്തില്‍ പരിക്കേറ്റ ശങ്കറിനെ ജീവിത പങ്കാളിയാക്കിയ കഥ പറഞ്ഞ് ശോഭ ശങ്കര്‍

265

മലയാള സീരിയല്‍ രംഗത്ത് ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് ശോഭ ശങ്കര്‍. ഒത്തിരി കാലമായി നടി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയുടെ ജീവിതം പുറംലോകം അറിഞ്ഞത്.

Advertisements

സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടിലാണ് നടിയുടെയും കുടുംബത്തിന്റെയും താമസം. അതിനിടെ ഭര്‍ത്താവിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഓട്ടിസം ബാധിതനായ മകനുമാണ് ഇവര്‍ക്കുള്ളത്. വളരെ ദുരിത ജീവിതമാണ് ശോഭയും കുടുംബവും ഇപ്പോള്‍ നയിക്കുന്നത്.

Also Read:ഒത്തിരി പ്രൊപ്പോസല്‍സ് വരുന്നുണ്ട്, പക്ഷേ എന്റേത് പ്രണയവിവാഹമായിരിക്കും, തുറന്നുപറഞ്ഞ് മീനാക്ഷി

സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാല്‍ വീടിന് വാടക പോലും കൊടു്കകാന്‍ പറ്റാത്ത അവസ്ഥയിലാണ്. സഹായത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുകയാണ് ശോഭ ഇപ്പോള്‍. സ്വന്തമായി ജോലി ചെയ്ത് ജീവിക്കാന്‍ നടിക്ക് കഴിയാത്ത അവസ്ഥയാണ്.

ഭര്‍ത്താവിനും മകനും ശാരീക പ്രശ്‌നമുള്ളതിനാല്‍ ഇരുവര്‍ക്കും ശോഭയുടെ സഹായം കൂടിയേ തീരു. ഒരു പരിപാടിയില്‍ സംസാരിക്കവെ തന്റെ ജീവിതം തുറന്നുപറയുകയാണ് ശോഭ ഇപ്പോള്‍. ശങ്കറേട്ടന് പ്ലമ്പിഗ് ഹോള്‍സെയില്‍ ബിസിനസ്സായിരുന്നുവെന്നും നന്നായി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ശങ്കറേട്ടന് സ്‌കൂട്ടര്‍ ആക്‌സിഡന്റ് ഉണ്ടാവുന്നതെന്ന് ശോഭ പറയുന്നു.

Also Read:എന്തൊരു ക്യൂട്ട് കപ്പിള്‍സ്; സജിന്റെ ഷെഫ്‌നയുടെ കിടിലന്‍ ഫോട്ടോസ്

എട്ടുമാസം കോമയിലായിരുന്നുവെന്നും പിന്നീട് ഓകെയായി വന്നുവെന്നും അതിനിടെയായിരുന്നു ശങ്കറേട്ടന്‍ മാട്രിമോണിയില്‍ ചേര്‍ന്നതെന്നും താന്‍ അത് കണ്ട് വിളിച്ചുവെന്നും ആക്‌സിഡന്റിന്റെ കാര്യമൊന്നും അതില്‍ പറഞ്ഞിരുന്നില്ലെന്നും ശോഭ പറയുന്നു.

എന്നാല്‍ കോള്‍ ചെയ്തപ്പോള്‍ എല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. തനിക്ക് അദ്ദേഹത്തോട് സിമ്പതി തോന്നിയെന്നും അങ്ങനെ വിവാഹം ചെയ്തുവെന്നും ദാമ്പത്യ ജീവിതത്തില്‍ ശാരീരിക സുഖത്തേക്കാള്‍ വലുതാണ് സ്‌നേഹമെന്നും താന്‍ ഇന്നുവരെ ചേട്ടനെ വിട്ട് കഴിഞ്ഞിട്ടില്ലെന്നും ശോഭ പറയുന്നു.

Advertisement