കുറച്ച് മേക്കപ്പൊക്കെ ആകാമായിരുന്നു; ചിത്രത്തില്‍ ഉള്ള ആളെ മനസിലായോ ?

148

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. സ്‌നേഹ ശ്രീകുമാർ. ഈ താരത്തെ കുറിച്ച് പറയാൻ ‘മറിമായം’എന്ന ഒറ്റം പ്രാഗ്രാം തന്നെ ധാരാളം. ഇതിലൂടെയാണ് സ്‌നേഹ പ്രേക്ഷക ഹൃദയം കവർന്നത്. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

Advertisements

ഇതിൽ നാടോടി സ്ത്രീയുടെ വേഷത്തിലാണ് സ്‌നേഹ എത്തിയിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ചിലർ ഈ പറക്കും തളിക സിനിമയിലെ നിത്യ മേനോന്റെ കഥാപാത്രവുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്.

‘മേക്കപ്പ് മാൻ.. പൊളിച്ചു, ഇത് പൊളിക്കും, കുറച്ച് മേക്കപ്പൊക്കെ ആകാമായിരുന്നു, ഇത് സ്‌നേഹയല്ലേ, വല്ല്യേ മൂക്കുത്തയിട്ടാൽ അറിയില്ലാന്നു കരുതിയോ, ബസന്തി അല്ലെ ഇത്, ഇഡലി ഗർഭ ദോശ ഗർഭ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം കോമഡി കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് സ്‌നേഹ കടന്നുവന്നത്. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്ന് ഒരു അമ്മ കൂടിയാണ് സ്‌നേഹ. 2019ൽ ആയിരുന്നു സ്‌നേഹയുടെയും നടൻ ശ്രീകുമാറിൻറെയും വിവാഹം.

Advertisement