ബിഗ്സ്‌ക്രീൻ മിനിസ്‌ക്രീൻ ആരാധകരായ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശ്രീകുമാറും സ്‌നേഹയും. മിനിസ്‌ക്രീനീലൂടെ ഇരുവരും ആരാധകർക്ക് ഏറെ പ്രിയങ്കരരായി മാറിയത്. മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലെ ലോലിതനും മണ്ഡോതരിയുമായിട്ടാണ് ഇരുവരും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്നത്.
സിനിമയും ടിവി പരിപാടികളും ഒക്കെയായി ഇരുവരും ഇപ്പോഴും സജീവമാണ്. സ്പാർക്ക് തോന്നിയപ്പോഴാണ് വിവാഹത്തെ കുറിച്ച് തങ്ങൾ ചിന്തിച്ചത് എന്ന് തുറന്നു പറഞ്ഞിരുന്നു ഇവർ. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌നേഹയും ശ്രീകുമാറും.
ഒൻപതാം മാസത്തിലേക്ക് കടന്നതോടെ വിശേഷങ്ങൾ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും. പുതിയൊരു വ്‌ലോഗിലാണ് താരങ്ങളുടെ തുറന്നുപറച്ചിൽ.
‘ഇതൊരു ഗർഭമല്ലേയെന്നും ഇങ്ങനെ ആഘോഷമാക്കേണ്ട ആവശ്യമുണ്ടോ?’ എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നതെന്നു ഇരുവരും പറയുന്നു. എന്നാൽ കാര്യം എന്താണെന്ന് വെച്ചാൽ സ്‌നേഹ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീ കേരളത്തിലെ ‘വൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സീരിയലിൽ കുമാരിയുടെ ഒൻപതാം മാസ ചടങ്ങാണ് ഇതെന്നാണ് സ്‌നേഹ പറയുന്നത്.
സ്‌നേഹ ഗർഭിണിയായതോടെ സീരിയലിലെ കഥാപാത്രമായ കുമാരിയും ഗർഭിണിയാണെന്ന തരത്തിലേക്ക് കഥ മാറിയത്. ഒൻപതാം മാസം വരെയും സീരിയലിൽ അഭിനയിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്ന് സ്‌നേഹ വീഡിയോയിലൂടെ പറഞ്ഞു.
സീരിയലിൽ നിന്നും ചെറിയ ഇടവേള സ്‌നേഹയ്ക്ക് ആവശ്യമാണ്. അതിനാലാണ് ഒൻപതാം മാസത്തിലെ ചടങ്ങിനുശേഷം ‘കുമാരി’ അച്ഛനൊപ്പം പോകുന്നു എന്ന് സീരിയലിൽ കാണിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ വളരെ രസകരമായ മുഹൂർത്തങ്ങളെല്ലാം സ്‌നേഹ തന്നെ തന്റെ വ്‌ളോഗിലൂടെ കാണിക്കുന്നുണ്ട്.
സീരിയൽ ലൊക്കേഷനിലെ എല്ലാവരും സ്നേഹയെക്കുറിച്ചും കുമാരിയെക്കുറിച്ചുമെല്ലാം സംസാരിക്കുന്നതും വീഡിയോയിലുണ്ട്.