ഇനി നടി മാത്രം അല്ല സ്‌നേഹ, മറ്റൊരു മേഘലയില്‍ കൂടി കഴിവ് തെളിയിച്ചു താരം

42

മലയാളത്തിൽ അടക്കം നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും. 2012 ലായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. താരങ്ങൾ തന്നെയാണ് പത്രസമ്മേളനത്തിലൂടെ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹിതരാവാൻ പോവുകയാണെന്നും അറിയിച്ചത്. ഇന്ന് നല്ലൊരു ദാമ്പത്യ ജീവിതം നയിച്ച് മുന്നോട്ടുപോകുന്നു ഇവർ. രണ്ടു മക്കളുണ്ട് ഇവർക്ക്.

Advertisements

മലയാള ചിത്രത്തിലൂടെയാണ് സ്‌നേയുടെ അരങ്ങേറ്റം, പിന്നാലെ തമിഴിലും തെലുങ്കിലും ആയി നിരവധി സിനിമ സ്‌നേഹ ചെയ്തു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന നടി വലിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നിരുന്നു. ഇപ്പോഴിതാ ബിസിനസ് രംഗത്തേക്കും ഇറങ്ങുകയാണ് ഈ താരം.

also read
കൈകാലുകള്‍ ചലിപ്പിച്ചു, എന്നെ തിരിച്ചറിഞ്ഞു, നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല, പ്രതീക്ഷയോടെ അഹാന പറയുന്നു
സ്നേഹാലയ സിൽക്സ് എന്ന പുതിയ ബ്രാന്റ് ഇൻട്രഡ്യൂസ് ചെയ്തുകൊണ്ടാണ് സ്നേഹയുടെ വരവ്. തന്റെ പുതിയ ബിസിനസ്സിനെ കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവച്ചു,

ജീവിതത്തിൽ ആഗ്രഹിച്ചത് നേടിയെടുക്കുന്നതാണ് ഏറ്റവും വലിയ കാര്യം. അങ്ങനെ നോക്കുമ്പോൾ ഏറ്റവും സന്തോഷം നിറഞ്ഞ ഘട്ടത്തിലാണ് ഞാൻ. ഇതുവരെ എനിക്ക് നൽകിയ സ്നേഹവും പിന്തുണയും ഇനിയും വേണം എന്ന് സ്നേഹ പോസ്റ്റിൽ കുറിച്ചു.

 

Advertisement