അക്കാര്യം പറയാന്‍ ഇതാണ് ബെസ്റ്റ് സമയം, ഒടുവില്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായി സ്‌നേഹയും ശ്രീകുമാറും, സന്തോഷത്തില്‍ മതിമറന്ന് താരദമ്പതികള്‍

1089

ലോലിതനായും മണ്ഡോദരിയുമായും എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങളായിരുന്നു സ്‌നേഹയും ശ്രീകുമാറും. ഇരുവരും ജീവിതത്തിലും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു.

മറിമായം സീരിയയിലൂടെയാണ് സ്നേഹയും ശ്രീകുമാറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2019 ഡിസംബര്‍ പതിനൊന്നിന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു.

Advertisements

ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മുന്‍പ് തുറന്നടിച്ചിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍.

Also Read: കിയാര ചെയ്തുകൊണ്ടിരിക്കുന്ന ആ കാര്യം മാത്രം എനിക്ക് ഇഷ്ടമല്ല, വിവാഹത്തിന് മുമ്പേ തുറന്നുപറച്ചിലുമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

അടുത്ത കാലത്തായി ഒരു യൂട്യൂബ് ചാനലും അരുവരും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം സ്‌നേഹയും ശ്രീകുമാറും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുറേ നാളുകളായി ആരാധകര്‍ ചോദിക്കുന്ന വിശേഷമായില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിരിയിരിക്കുകയാണ് സ്‌നേഹയും ശ്രീകുമാറും.

തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോവുകയാണെന്ന് സന്തോഷത്തോടെ ഇരുവരും പറയുന്നു. ഇപ്പോള്‍ അഞ്ചാം മാസമാണെന്നും മറ്റൊന്നും കൊണ്ടല്ല, കുറച്ച് നാളുകള്‍ കഴിഞ്ഞിട്ട് പറയാമെന്ന് വിചാരിച്ചിട്ടാണെന്നും കുറച്ച് ഹെല്‍ത്ത് ഇഷ്യൂ ഉണ്ടായിരുന്നുവെന്നും സ്‌നേഹ പറയുന്നു.

Also Read: നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്നത് ഞാന്‍, ഒഴിവാക്കിയത് ഈ കാരണം കൊണ്ട്, വെളിപ്പെടുത്തലുമായി മമ്മൂട്ടി

എല്ലാം ഇപ്പോഴാണ് പറയാന്‍ സമയമായിരിക്കുന്നത്. ഒത്തിരി നാളുകള്‍ കാത്തിരുന്നാണ് ഈ സന്തോഷം തങ്ങളിലേക്ക് എത്തിയതെന്നും ഒരു ഷോയ്ക്ക് ദുബായിലേക്ക് പോകുന്നതിന് മു്മ്പ് ഭക്ഷണം കഴിച്ചപ്പോള്‍ നെഞ്ചെരിച്ചില്‍ ഉണ്ടായെന്നും ഡോക്ടറെ കണ്ടപ്പോഴാണ് അറിഞ്ഞത് ഗര്‍ഭിണിയാണെന്ന വിവരമെന്നും സ്‌നേഹയും ശ്രീകുമാറും പറയുന്നു.

Advertisement