സിബിഐ എന്ന് ചിന്തിക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ ആദ്യം ഓര്‍മ്മ വരിക സേതുരാമയ്യരുടെ രൂപമാണ്. കെ.മധു-എസ്എന്‍ സ്വാമി- മമ്മൂട്ടി ടീമിന്റെ സിബിഐ സിനിമകള്‍ അത്രത്തോളം ആഴത്തിലാണ് പ്രേക്ഷക മനസ്സില്‍ പതിഞ്ഞിട്ടുള്ളത്.
അലി ഇമ്രാന്‍ എന്ന് പേരുള്ള ഒരു സിബിഐ ഓഫിസര്‍ കേസ് അന്വേഷണം നടത്തുന്ന ഒരു സസ്പന്‍സ് ത്രില്ലറാണ് താന്‍ മമ്മൂട്ടിയോട് പറഞ്ഞതെന്നും എന്നാല്‍ മമ്മൂട്ടി തന്നെ ഞെട്ടിച്ചു കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ സിബിഐയെ ഒരു ബ്രാഹ്മണ്‍ കഥാപാത്രമാക്കി മാറ്റി തന്റെ മുന്നില്‍ പെര്‍ഫോം ചെയ്തെന്നും ചിത്രത്തിന്റെ രചയിതാവ് എസ്എന്‍ സ്വാമി പങ്കുവെയ്ക്കുന്നു.
സിബിഐയിലെ അലി ഇമ്രാന്‍ എന്ന മുസ്ലിം കഥാപാത്രത്തെ ബ്രാഹ്മണ്‍ കഥാപാത്രമാക്കി മാറ്റിയത് മമ്മൂട്ടിയാണ്. സേതു രാമയ്യരുടെ സംഭാവനയില്‍ മമ്മൂട്ടിയുടെ പങ്ക് വളരെ വലുതാണ്.
ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ച് ഞാന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി മിനിറ്റുകള്‍ക്കുള്ളില്‍ കൈകള്‍ പുറകില്‍ കെട്ടി ഒരു ബുദ്ധിജീവി സ്റ്റൈലില്‍ എന്നെ അഭിനയിച്ചു കാണിക്കുകയായിരുന്നു, സിബിഐ ആയുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം കണ്ടു ശരിക്കും ഞാന്‍ അമ്പരന്നു,മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ എസ്എന്‍ സ്വാമി വ്യക്തമാക്കി. മമ്മൂട്ടിയെ തന്നെ നായകനാക്കി സിബിഐയുടെ അഞ്ചാം ഭാഗം ചെയ്യാനുള്ള ഒരുക്കത്തിലാണ് കെമധു- എസ്എന്‍ സ്വാമി ടീം.