രോഗം വില്ലനായി, സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കുന്നു

255

തെന്നിന്ത്യയുടെ സ്വപ്ന സുന്ദരിയാണ് നടി സാമന്ത. സൗത്ത് ഇന്ത്യയും കടന്ന് അങ്ങ് ബോളിവുഡ് വരേയ്ക്കും താരത്തിന്റെ ഖ്യാതി നീണ്ടു കിടക്കുകയാണ്. അതേ സമയം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അവധിയിലായ സാമാന്തയെ സിനിമയിൽ നിന്ന് ഒഴിവാക്കുന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് താരം തന്നെ സിനിമയിൽ നിന്ന് നീണ്ട അവധിക്കൊരുങ്ങുകയാണ്. മയോസിറ്റിസ് എന്ന അസുഖത്തെ തുടർന്ന് അൽപനാളായി സാമന്ത സിനിമാ ലോകത്ത് സജീവമായിരുന്നില്ല. ഇതിനിടയിലാണ് പുതിയ വാർത്ത വരുന്നത്.

Advertisements

Also Read
അദ്ദേഹം കുറ്റവാളിയായത് എങ്ങനെ, ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു, അദ്ദേഹവും ഇവിടെ ജീവിച്ചു പോവട്ടെ, കുറിപ്പുമായി ആര്യന്‍ നിഷാദ്

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത. ആമസോൺ പ്രൈം സീരീസായ ഫാമിലി മാൻ 2 ന്റെ ഗംഭീര വിജയത്തിനു ശേഷം സാമന്തയുടെ താരമൂല്യം കുത്തനെ ഉയർന്നിരുന്നു. സാമന്തയുടെ അഭാവത്തിൽ ഒരുപിടി ചിത്രങ്ങളാണ് തെന്നിന്ത്യയിലും ബോളിവുഡിലുമുള്ളത്.

സാമന്തയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് യാശോദ.സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടി പങ്കെടുത്തിരുന്നില്ല. ബോളിവുഡിൽ വരുൺ ധവാനൊപ്പം സാമന്തയുടെ പുതിയ സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ സിനിമയിൽ നിന്ന് താരം പിന്മാറിയതായാണ് റിപ്പോർട്ടുകൾ. അസുഖം പൂർണമായി ഭേദമാകുന്നതു വരെ സിനിമകളിൽ നിന്ന് വിട്ടുനിൽക്കാനാണ് നടിയുടെ തീരുമാനം

Also Read
ചേട്ടന് ഉപദേശം മാത്രേ ഉള്ളു, അച്ഛന് നമ്മുടെ സന്തോഷവും സങ്കടവും ഒരു വിഷയമേ അല്ല; ധ്യാനിന്റെ അഭിമുഖം വൈറലാകുമ്പോൾ

സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ഖുഷി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ക്രിസ്മസ്-ന്യൂ ഇയർ റിലീസ് ആയിട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ
സിനിമയുടെ ചിത്രീകരണം പാതിവഴിയിലാണ്. സിനിമയുടെ അറുപത് ശതമാനം ഷൂട്ട് മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. നിരവധി കാരണങ്ങളാൽ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചതായി നടൻ വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു .

Advertisement