ശിവാഞ്ജലി കിസ്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയെന്ന് ആരാധകർ

157

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. ലോക്ഡൗൺ കാലത്ത് യുവാക്കളുടെ അടക്കം പ്രിയപ്പെട്ട പരമ്പരയായി മാറിയ സീരിയലിലെ ഹിറ്റ് ജോഡിയാണ് ശിവാഞ്ജലിമാർ. പരസ്പരം ശത്രുക്കളെ പോലെ കഴിഞ്ഞിരുന്നവർ വിവാഹം കഴിച്ചതോടെ ഉണ്ടാവുന്ന പ്രശ്നങ്ങളും മറ്റുമൊക്കെ ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നു. പിന്നീട് ശിവന്റെ ആത്മാർഥത മനസിലാക്കിയ അഞ്ജലി പ്രണയത്തിലേക്ക് വീഴുകയായിരുന്നു.

ശിവാഞ്ജലിമാരുടെ ഭാഗം കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്ന പ്രേക്ഷകരും ഉണ്ട്. അതേ സമയം ആരാധകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ശിവൻ അഞ്ജുവിന് ആദ്യമായൊരു സ്നേഹ ചുംബനം നൽകിയിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത സമയത്ത് വന്ന സമ്മാനത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

Advertisements

ALSO READ

പാതി രാത്രിയിൽ ബിഗ്‌ബോസ് വീട്ടിൽ ഒരു പ്രൊപ്പൊസൽ സീൻ ; വളരെ സീരിയസ് ആയി ബ്ലെസ്ലി, പിൻതിരിപ്പിയ്ക്കാൻ ശ്രമിച്ച് ദിൽഷ : ഒരു പ്രണയത്തിനുള്ള സാധ്യത തള്ളിക്കളയാതെ ആരാധകർ

അമ്പലത്തിൽ പോയി വന്നതോടെയാണ് ശിവാഞ്ജലിമാർക്കിടയിൽ ഒരു പിണക്കം രൂപപ്പെടുന്നത്. അമ്പലത്തിൽ നിന്നും ശിവന്റെ പഴയ കാമുകിയെ കാണുകയും അവൾ ശിവന്റെ പഠനത്തെ് കുറിച്ച് ചോദിച്ചപ്പോൾ അഞ്ജലി നുണ പറയുകയും ചെയ്തു. വിദ്യാഭ്യാസം ഇല്ലാത്ത തന്നെ അഞ്ജുവിന് ഉൾകൊള്ളാൻ സാധിക്കുന്നില്ലേ എന്നോർത്ത് ശിവൻ വേദനിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനും മാപ്പ് പറഞ്ഞ് ആ പ്രശ്നം അവസാനിപ്പിച്ചെങ്കിലും ഇരുവർക്കും ഇടയിലെ അകൽച്ച ഒട്ടും മാറിയിട്ടില്ല.

എങ്ങനെ എങ്കിലും ശിവനെ പഠിപ്പിച്ച് ഡിഗ്രി എടുക്കണം എന്ന വാശിയിലാണ് അഞ്ജു. ഇതിനിടയിൽ ഒന്നും രണ്ടും പറഞ്ഞ് ശിവാഞ്ജലിമാർ തർക്കിക്കുകയാണ്. എന്നെ തല്ലാനും വഴക്ക് പറയാനുമൊക്കെ തോന്നിയില്ലേ എന്ന് ചോദിക്കുമ്പോൾ ഇല്ലെന്ന് ശിവൻ പറയുന്നുണ്ട്. പിന്നെ എന്താണ് തോന്നിയേ എന്ന് വീണ്ടും വീണ്ടും ചോദിച്ചോണ്ട് ഇരിക്കുമ്പോഴാണ് അഞ്ജുവിന്റെ കവിളിൽ ഒരുമ്മ കൊടുത്ത് കൊണ്ട് ഇതാ തോന്നിയതെന്ന് ശിവൻ പറഞ്ഞത്. അപ്രതീക്ഷിതമായി കിട്ടിയ സ്നേഹ സമ്മാനം അഞ്ജുവിനും വിശ്വസിക്കാനും സാധിച്ചില്ല.

അഞ്ജുവിന് തോന്നിയ അതേ അവസ്ഥയാണ് ഈ സീൻ കണ്ടപ്പോൾ തോന്നിയതെന്ന് ആരാധകരും പറയുന്നു. ശിവേട്ടൻ ഉമ്മ കൊടുത്തപ്പോ അഞ്ജുവിനെ പോലെ തന്നെ ഞെട്ടിയത് ഞാൻ മാത്രമാണോ? എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്നത്തെ ശിവാഞ്ജലി സീൻ സൂപ്പറാണ്. ശിവേട്ടൻ അഞ്ജുവിന് ഉമ്മ കൊടുക്കുന്നതും അഞ്ജുവിന്റ അന്തം വിട്ടുള്ള ഇരിപ്പും സൂപ്പറായി. ശിവാഞ്ജലിമാരുടെ കിസ്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയി.

ഒട്ടും പ്രതീക്ഷിക്കാതെ ശിവേട്ടൻ ഉമ്മ കൊടുത്തപ്പോൾ സന്തോഷവും നാണവും എല്ലാം തോന്നി. ഒത്തിരി ഇഷ്ടം ആയി ഈ എപ്പിസോഡ്. ഈ സീനിന് പറ്റിയ എക്സ്പ്രെഷൻസ് ഇട്ട് നടി ഗോപിക പൊളിച്ചു. ശിവാജ്ഞലി സീനിലും.

ALSO READ

അവൻ പ്രൊപ്പോസ് ചെയ്ത കുട്ടി റിജക്റ്റ് ചെയ്തപ്പോഴാണ് എന്നോട് ഇഷ്ടം പറഞ്ഞത്; ആദ്യ പ്രണയത്തെ കുറിച്ചും കോളേജിലെ ഹൈലൈറ്റഡ് കപ്പിൾസായിട്ടും പിരിയേണ്ടി വന്നതിനെ കുറിച്ചും ഡെയ്‌സി ഡേവിഡ്

ആദ്യത്തെ സീനിൽ അയ്യോ ഞാൻ എന്താ ഈ പറഞ്ഞത് എന്ന ഭാവവും, പിന്നെ നാണവും. രണ്ടാമത്തെ സീനിൽ പെട്ടെന്നൊരു ഷോക്ക്, പിന്നെ നാണം, സന്തോഷം. കുറച്ചൂടെ അടുത്ത് നിന്ന് ഉമ്മ കൊടുക്കായിരുന്നു, ശിവൻ ഉമ്മ കൊടുത്തു കഴിഞ്ഞുള്ള ഗോപികയുടെ എക്സ്പ്രെഷൻ ഗംഭീരമായിട്ടുണ്ടെന്നുമൊക്കെയാണ് കമന്റുകൾ വന്നുകൊണ്ടിരിയ്ക്കുന്നത്.

Advertisement