അങ്ങിനെ ശിവാഞ്ജലിയുടെ ആദ്യരാത്രി കഴിഞ്ഞു; ഇവർ അഭിനയിക്കുവാണോ അതോ ജീവിക്കുകയോ… എന്തോ ഒരു മാന്ത്രികതയുണ്ട് ഈ ജോഡികൾക്കെന്ന് ആരാധകർ

1894

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനം സീരിയൽ ആസ്വാദകർ ഇപ്പോൾ കണ്ണിമ ചിമ്മാതെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിയ്ക്കുന്ന അവസ്ഥയിലാണ്.

കടുത്ത ആരാധകർ ആരും ഇന്നത്തെ എപ്പിസോഡ് കാണാതെ വിടില്ല എന്ന കാര്യം പ്രമോ വീഡിയോ വന്നതോടെ ഉറപ്പായി. അത്രയധികം ആകാംക്ഷ നിറഞ്ഞ കമന്റുകളാണ് യൂട്യൂബിലെ പ്രമോ വീഡിയോയ്ക്ക് താഴെ വന്നിരിയ്ക്കുന്നത്. സാന്ത്വനത്തിൽ രാജലക്ഷ്മിയും രാജേശ്വരിയും ജയന്തിയും ഒപ്പിച്ച മനസ്സമാധാനക്കേടിന്റെ സ്റ്റേജ് എല്ലാം കഴിഞ്ഞ് നിൽക്കുമ്പോൾ ഇതാ അഞ്ജുവിന്റെയും ശിവന്റെയും റൊമാൻസ് തുടങ്ങുന്നു.

Advertisements

കണ്ണന്റെയും ബാലന്റേയും ദേവിയുടെയും എല്ലാം കണ്ണ് വെട്ടിച്ച് ശത്രു അഞ്ജുവിന് വേണ്ടി വാങ്ങി നൽകിയ മുല്ലപ്പൂവുമായി ശിവൻ വീട്ടിലെത്തുന്നു. ഉറങ്ങാനായി റൂമിലെത്തിയ അഞ്ജലി മുല്ലപ്പൂ കാണുന്നതും, അത് ശിവൻ തലയിൽ വച്ച് കൊടുക്കുന്നതും ആണ് ഇന്നലെ കണ്ട് അവസാനിച്ചത്. ചുണ്ടിൽ ഒരു ചിരിയോടെ പ്രേക്ഷകർ ആ രംഗത്തേക്ക് ഇറങ്ങുമ്പോഴേക്കും എപ്പിസോഡ് കഴിഞ്ഞു.

ALSO READ

വിവാഹ മോചനത്തിന് ശേഷം വീണ്ടും ജോലിയിൽ സജീവമായി ഐശ്വര്യ, താരത്തെ തേടി ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ : ധനുഷ് പോയപ്പോൾ നല്ല സമയമായോ എന്ന് ആരാധകർ

അതിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രമോ. അഞ്ജു തനിച്ച് കിടക്കുന്ന ആ കുഞ്ഞ് കട്ടിലിൽ ഇന്നലെ ശിവനും അഞ്ജലിയും ഒരുമിച്ച് ആണ് കിടന്നത്. ഇരുവർക്കും ഇടയിൽ തുടർന്ന് നടക്കുന്ന റൊമാൻസും സിംപോളിക്കായും ചില സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരിൽ എത്തിയ്ക്കുന്നതാണ് പ്രമോ. സത്യത്തിൽ ഇതാണ് ഇരുവരുടെയും ആദ്യരാത്രി. അഞ്ജവുവിനെയും ശിവനെയും ഒരു കുടുംബം തുടങ്ങണം എന്നത് സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം എന്ന് ബാലനും ദേവിയും പറയുന്നതും പ്രമോയിൽ കാണാം.

പ്രമോ കണ്ട് കിളി പോയി എന്നാണ് കമന്റുകൾ വരുന്നത്. വീട്ടുകാർക്കൊപ്പം ഇരുന്ന് എങ്ങിനെ ഇത് ആസ്വദിച്ച് കാണാൻ കഴിയും എന്ന ആലോചനയിലാണ് ഇപ്പോൾ ചിലർ എന്നും കമന്റുകളിൽ നിന്ന് വ്യക്തം. ഇത് പോലൊരു എപ്പിസോഡിന് വേണ്ടി കുറേ കാലമായി കാത്തിരിയ്ക്കുന്നവരും ഉണ്ട്. അക്കൂട്ടത്തിൽ ശിവാഞ്ജലിമാരുടെ കെമിസ്ട്രിയെ കുറിച്ച് വർണിക്കുന്നവരാണ് കൂടുതൽ.

എന്നാൽ ശിവനും – അഞ്ജലിയും തമ്മിലുള്ള ഈ ബെഡ്റൂം സീൻ മറ്റ് ഭാഷകളിൽ കുറച്ചധികം നീട്ടി വലിച്ചാണ് കാണിച്ചിരുന്നത്. അതിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ഇത്. ശിവനും അഞ്ജലിയും ഇപ്പോഴും ഒരുമിച്ച് അല്ല കിടക്കുന്നത് എന്ന് അറിയുന്ന ദേവിയും അപ്പുവും ഒക്കെ ചേർന്നാണ് മറ്റ് ഭാഷകളിൽ ഇരുവർക്കും മണിയറ ഒരുക്കുന്നത്.

ALSO READ

ലളിതാമ്മ മരിച്ചു കിടക്കുമ്പോൾ ചിലർ കാണിച്ച മനുഷ്യത്വമില്ലായ്മകൾ സങ്കടത്തെക്കാൾ ഏറെ ദേഷ്യമാണ് തോന്നിപ്പിച്ചത്  : മഞ്ജു പിള്ള

എന്നാൽ മലയാളത്തിൽ അത്തരം വലിച്ചു നീട്ടലുകളും നാടകീയകതകളും ഒനന്ും ഇല്ലാതെ എല്ലാ രംഗങ്ങളും തീർത്തും നാച്വറലായിരുന്നു. ഇരുവരുടേയും അഭിനയം പ്രേക്ഷകരിൽ കോരിത്തരിപ്പ് ഉണ്ടാക്കുന്നതാണ്. ഇവർ അഭിനയിയ്ക്കുകയാണോ അതോ ജിവിയ്ക്കുകയാണോ എന്നാണ് ആരാധകർ ചോദിയ്ക്കുന്നത്.

Advertisement